പ​നം​കു​രു ഇ​നി പൊ​ന്‍​കു​രു ; കി​ലോ​യ്ക്ക് വി​ല 40 രൂ​പ

തൊടുപുഴ: വര്‍ഷങ്ങളായി വിപണിയുടെ പടിക്കുപുറത്തായിരുന്ന കാളി പ്പനയുടെ കുരുവിന് പൊന്നുംവില.പുരയിടങ്ങളില്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന പനംകുരുവിന് കിലോയ്ക്ക് 40 രൂപ ലഭിച്ചുതുടങ്ങിയതോടെ ഇവ തേടി ആളുകള്‍ നെട്ടോട്ടം തുടങ്ങി. വണ്ണപ്പുറം പട്ടയക്കുടി, ചേലച്ചുവട് എന്നിവിടങ്ങളിലാണ് പനംകുരുശേഖരിക്കുന്ന ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ വവ്വാലുകളും മരപ്പട്ടിയും ഭക്ഷിച്ചിരുന്ന പനംകുരു വിപണിയുടെ തരംഗമാകുകയാണ്. ഇതോടെ ആളുകള്‍ പനയുടെ ചുവട്ടില്‍ കുരുവീഴുന്നതും നോക്കി കാത്തിരിക്കുകയാണ്.പനയില്‍ കയറി കുല വെട്ടിക്കൊണ്ടുവന്ന് വില്‍ക്കുന്നവരുമുണ്ട്. ഒരു പനംകുലയില്‍ നിന്നും 20 കിലോ വരെ ലഭിക്കും.ആളുകളില്‍ നിന്നു ശേഖരിക്കുന്ന പനംകുരു തൃശൂരിലാണ് വില്‍ക്കുന്നത്. ഇവിടെ നിന്നും പൂനയ്ക്ക് കയറ്റിവിടുകയാണെന്ന് വ്യാപാരി പറഞ്ഞു. എന്നാല്‍ എന്താവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്നു കൃത്യമായ അറിവ് വ്യാപാരികള്‍ക്കില്ല. പ്രതിമാസം അഞ്ചുടണ്‍ വരെ ചേലച്ചുവട്ടിലെ കടയില്‍ എത്തുന്നുണ്ട്.നേരത്തെ ആര്‍ക്കും വേണ്ടാതെ പ്ലാവിന്‍ചുവട്ടില്‍ വീണ് അഴുകിനശിച്ചിരുന്ന ചക്കയ്ക്കും ഏതാനും വര്‍ഷത്തിനിടെ വന്‍ഡിമാന്‍ഡാണ് ഉണ്ടായിട്ടുള്ളത്.ഇതു ഹൈറേഞ്ചിലടക്കം നിരവധി കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗമായിരുന്നു. ഇതിനു പിന്നാലെ പനംകുരുവിനും ഡിമാന്‍ഡ് ഉയര്‍ന്നതോടെ ജില്ലയില്‍ കര്‍ഷകരുടെ പ്രതീക്ഷ തളിരിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…