തൃശൂര്‍: സംയുക്ത സേനാ മേധാവി അടക്കമുള്ളവരുടെ ജീവനെടുത്ത ഹെലികോപ്ടര്‍ ദുരന്തത്തില്‍ രാജ്യം ദേശീയ ദുഃഖാചരണം നടത്തവെ അത് മാനിക്കാതെ തൃശൂരില്‍ വനംവകുപ്പിന്റെ മധ്യമേഖല കായിക മേള സംഘടിപ്പിച്ചത് വിവാദമാകുന്നു.തൃശൂര്‍ ജില്ലയുള്‍പ്പെടുന്ന മലയാറ്റൂര്‍ റേഞ്ച് വരെയുള്ളതാണ് മധ്യമേഖല. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, അക്വാട്ടിക് കോംപ്ലക്‌സ്, കുരിയച്ചിറ സ്‌പോര്‍ട്‌സ് സെന്റര്‍, പറവട്ടാനി ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളായിരുന്നു മത്സരങ്ങള്‍.ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ഏക മലയാളി തൃശൂര്‍ സ്വദേശിയായിട്ടും ദേശീയ ദുഃഖാചരണത്തെ കാറ്റില്‍പ്പറത്തിയായിരുന്നു പരിപാടികള്‍ നടത്തിയത്. മേള തുടങ്ങുന്നതിന് മുമ്ബുതന്നെ ജീവനക്കാര്‍ക്കിടയില്‍ ദിവസം മാറ്റിവെക്കുന്നത് സംബന്ധിച്ച് അഭിപ്രായമുയര്‍ന്നുവെങ്കിലും ഒരു വിഭാഗം മാറ്റിവെക്കാനാവില്ലെന്ന നിലപാടിലായിരുന്നു. ഇതേതുടര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന പലരും പങ്കെടുത്തില്ലെന്നും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…