പുന്നയൂര്‍ : അകലാട് മൂന്നൈനിയില്‍ വീട്ടില്‍ വളര്‍ത്തിയ കോഴികളേയും താറാവുകളേയും അജ്ഞാ ത ജീവി കൊന്നു. മൂന്നൈനി കൊട്ടിലില്‍ നസീമയുടെ വീട്ടിലെ 22 കോഴികളേയും 11 താറാവുകുഞ്ഞുങ്ങളേയുമാണ് കൊന്നത്. ശനി പുലര്‍ച്ചെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്.വീടിന്റെ പുറകിലായി മരക്കൂടുകളിലാണ് കോഴികളേയും താറാവുകളേയും വളര്‍ത്തിയത്. കൂടിന് ചുറ്റും സ്ഥാപിച്ച പ്ലാസ്റ്റിക്കിന്റെ സംരക്ഷണ വല പൊട്ടിച്ചാണ് അജ്ഞാത ജീവി അകത്ത് കടന്നത്. കൂടിന്റെ കൊളുത്തുകളും ഊരിവീണ നിലയിലാണ്. നസീമയുടെയും മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ബക്കറിന്റെയും വരുമാന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.ആക്രമണത്തില്‍നിന്നും നാല് താറാവുകള്‍ മാത്രമാണ് രക്ഷപ്പെട്ടത്. കോഴികളുടെ മുതുകില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയാണ് കൊന്നത്. താറാവ് കുഞ്ഞുങ്ങളില്‍ ചിലതിനെ തിന്നുകയും ചെയ്തിട്ടുണ്ട്. 22 വര്‍ഷമായി കോഴിവളര്‍ത്തല്‍ നടത്തുന്ന തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് നസീമ പറഞ്ഞു.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…








