15 വയസ്സുകാരിക്ക് പ്രകൃതി വിരുദ്ധ പീഡനം; പ്രതിയെ കോടതി വെറുതെ വിട്ടു
കൊച്ചി: 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ പ്രതി പള്ളുരുത്തി സ്വദേശി റെക്‌സന്‍ ജോസഫിനെ (24) എറണാകുളം പോക്‌സോ കോടതി വെറുതെ വിട്ടു.2018 നാണ് കേസിനാസ്പദമായ സംഭവം. സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് നിരന്തരമായി പ്രകൃതിവിരുദ്ധ സംഭോഗത്തിന് വിധേയമാക്കിമാക്കുകയും, ശാരീരികമായി മര്‍ദ്ധിക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.വിചാരണവേളയില്‍ പെണ്‍കുട്ടിയും , പെണ്‍കുട്ടിയുടെ അമ്മയും പ്രതിക്ക് അനുകൂലമായാണ് കോടതിയില്‍ മൊഴി നല്‍കിയത്. മൊഴിമാറ്റി പറഞ്ഞതിനാല്‍ ഇരുവരെയും പ്രോസിക്യൂഷന്‍ കൂറ് മാറിയതായി പ്രഖ്യാപിക്കുകയും ചെയ്തു.അന്വേഷണ ഉദ്യോഗസ്ഥനെ കേസില്‍ വിസ്തരിച്ചെങ്കിലും പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ മൊഴി മാറ്റിയതിനാല്‍ പ്രോസിക്യൂഷന് കേസ് കോടതിയില്‍ തെളിയിക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പള്ളുരുത്തി പോലീസാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…