
ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പോലീസ് തടഞ്ഞു. പരിപാടി നിശ്ചയിച്ചിരുന്ന റെയ്ബാന്‍ ഓഡിറ്റോറിയത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തിയാണ് അനുസ്മരണ പരിപാടി പോലീസ് തടഞ്ഞത്.ഡിസംബര്‍ 18-നാണ് ആര്‍എസ്എസ് സംഘം വാഹനമിടിച്ച് വീഴ്ത്തിയ ശേഷം ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇരു കേസുകളിലും നിരവധി പേര്‍ പോലീസ് പിടിയിലായി. ഇരട്ടക്കൊലപാതകത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











