ആലുവ:കൊച്ചിയിൽനിന്ന്‌ഡൽഹിയിലേക്ക്ബുളളറ്റില്‍സാഹസിക യാത്രനടത്തുന്ന ഫെഡറൽ മാലാഖ മാര്‍ക്ക് ആലുവ ട്രാഫിക്ക്പോലീസ്, പിങ്ക് പോലീസ് അംഗങ്ങളും ചേര്‍ന്ന്‍ആലുവ ബൈപ്പാസില്‍ സ്വീകരണം നൽകി.
കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് 3,000 കിലോമീറ്റര്‍ ബൈക്ക് യാത്ര നടത്തുന്നത് ഫെഡറല്‍ ബാങ്കിലെ ആറ് സ്ത്രീ ജീവനക്കാരാണ്. മെര്‍ലിന്‍ ഹാംലെറ്റ്, സംഗീത ശിഖാമണി, എന്‍. ലാവണ്യ, സൂര്യ, ഫെബിന, സീത നായര്‍ എന്നിവരാണ് യാത്രാസംഘത്തില്‍.ഒരാളൊഴികെ അഞ്ച് പേരും മലയാളികളാണ്. ‘ഫെഡറല്‍ മോട്ടോര്‍ സൈക്കിള്‍ എക്‌സ്‌പെഡിഷന്‍’ പദ്ധതിയുടെ ഭാഗമായ യാത്ര ബുധനാഴ്ച രാവിലെ എറണാകുളം മറൈന്‍ഡ്രൈവിലെ ഫെഡറല്‍ ടവേഴ്‌സില്‍ നിന്ന് ആരംഭിച്ചു.
‘ഫെഡറല്‍ മോട്ടോര്‍ സൈക്കിള്‍ എയ്ഞ്ചല്‍’ എന്നാണ് യാത്രചെയ്യുന്ന ആറ് പേര്‍ അറിയപ്പെടുക. കോയമ്പത്തൂര്‍, സേലം, ബെംഗളൂരു, കോലാപുര്‍, പുണെ, മുംബൈ, അഹമ്മദാബാദ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിങ്ങനെയാണ് യാത്രാപഥം. സ്ത്രീസൗഹദ ബാങ്കാണെന്ന് ലോകത്തെ അറിയിക്കുകയും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടാണ് യാത്രയെന്ന് ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇന്‍വെസ്റ്റര്‍ റിലേഷന്‍ വൈസ് പ്രസിഡന്റ് രാജ് നാരായണന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സ്ത്രീ സാന്നിധ്യമുള്ള ബാങ്ക് ആയിരിക്കും ഫെഡറല്‍ ബാങ്ക് (40 ശതമാനം).
ബൈക്കുകളും റൈഡിങ് വസ്ത്രങ്ങളും ഹെല്‍മെറ്റുകളും താമസസൗകര്യവും ബാങ്ക് ഒരുക്കും. ബാഗുകളും മറ്റും കൊണ്ടുപോകുന്നതിന് ബാങ്കിന്റെ വാഹനവും ഒപ്പമുണ്ട്.








