
പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ മുതല്‍ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങും. മെയിന്‍ ബ്ലോക്കിന്റെ താഴത്തെ നില ചികിത്സാകേന്ദ്രമാക്കാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം. ചികിത്സാകേന്ദ്രത്തിന്റെ ചുമതല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ക്കാണ്. 100 കിടക്ക സജ്ജീകരിച്ചു. മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍, എട്ട് നഴ്സിങ് ഓഫീസര്‍മാര്‍, എട്ട് ശുചീകരണ ജീവനക്കാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. ജില്ലയിലെ പ്രധാന കോവിഡ്, കോവിഡ് ഇതര ആശുപത്രിയായി ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍കൂടി തുറക്കും. ജില്ലാ ആശുപത്രിയില്‍ കോവിഡിനുമാത്രം 24 വീതം ഐസിയു, വെന്റിലേറ്റര്‍ കിടക്കകളുണ്ട്. ഗുരുതരമായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ കിടക്കകളുടെ എണ്ണം ആനുപാതികമായി ഉയര്‍ത്തും. ഒക്ടോബറിനുശേഷം രോഗികള്‍ കുറഞ്ഞതോടെ പ്രാഥമിക, രണ്ടാംതല ചികിത്സാകേന്ദ്രങ്ങള്‍, ഗൃഹവാസ പരിചരണകേന്ദ്രങ്ങള്‍ എന്നിവ നിര്‍ത്തിയിരുന്നു. കിന്‍ഫ്രയില്‍ മാത്രമാണ് രോഗികള്ചികിത്സയിലുണ്ടായിരുന്നത്. രോഗികള്‍ ഇല്ലാതായതോടെ നവംബറില്‍ കിന്‍ഫ്രയും അടച്ചു. ജില്ലയില്‍ 12 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











