
കൊല്ലം: മണ്‍റോത്തുരുത്ത് റെയില്‍വേ സ്റ്റേഷന് വികസനത്തിന് 2 കോടിയുടെ പദ്ധതി. സ്റ്റേഷന്റെ ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളില്‍ ഗ്രാനൈറ്റ് പാകും.മുന്നിലുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ടാറിംഗ് നടത്താന്‍ 30 ലക്ഷത്തിന്റെയും ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ 22 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കി. രണ്ടാമത്തെ പ്ളാറ്റ് ഫോമിന്റെ ഷെല്‍ട്ടര്‍ നവീകരിക്കാന്‍ 44 ലക്ഷത്തിനെയും ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളുടെ നീളം കൂട്ടാന്‍ 86 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് എസ്റ്റിമേറ്റുകള്‍ അനുമതിക്കായി സതേണ്‍ റെയില്‍വേയിലും റെയില്‍വേ ബോര്‍ഡിലും സമര്‍പ്പിക്കും. റെയില്‍വേ ബോര്‍ഡിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും അംഗീകാരം കിട്ടുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ഇക്കൊല്ലം തന്നെ നവീകരണങ്ങള്‍ ജോലികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











