Home Breaking News ദിലീപിനെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍; രേഖകള്‍ ലഭിച്ചത് റെയ്ഡിനിടെ

ദിലീപിനെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍; രേഖകള്‍ ലഭിച്ചത് റെയ്ഡിനിടെ

2
0

ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയത് പണമിടപാട് രേഖകള്‍. ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഡിജിറ്റല്‍ വൗച്ചര്‍ കണ്ടെടുത്തത്. പലതവണ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുമെന്ന പറഞ്ഞതിന്റെ ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയെന്നാണ് സൂചന. കൃത്യമായി ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാവുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. പണമിടപാടിന്റെ നിര്‍ണായക രേഖയാണ് ക്രൈംബ്രാഞ്ചിന് കോടതിക്ക് കൈമാറാന്‍ കഴിഞ്ഞത്. മൂന്ന് തവണ മുന് സ്ഥലങ്ങളില്‍ വച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വക വരുത്തുമെന്നും പറഞ്ഞതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഈ തെളിവുകളും ക്രൈയംബ്രാഞ്ച് കോടതിയില്‍ കൈമാറി.എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതികള്‍ കുറ്റകൃത്യം ചെയ്തതായി ലഭ്യമായ തെളിവുകളില്‍ വ്യക്തമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവില്‍ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും ദിലീപിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുദ്രവച്ച കവറില്‍ ലഭിച്ച തെളിവുകളില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 27 വരെയാണ് പ്രതി ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞത്. എന്നാല്‍ അന്വേഷണത്തെ സ്വാധീനിച്ചാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.നിലവില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 8 മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇതിനുശേഷം ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായുള്ള നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് സജീവമാക്കി. വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.അതേസമയം, കേസില്‍ ദിലീപിനെ ചോദ്യം ചെയ്തുവിടുക എന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് റിട്ടയേര്‍ഡ് എസ്പി ജോര്‍ജ് ജോസഫ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയതിന്റെ ഗൗരവം മനസിലാക്കണമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയതിന്റെ ഗൗരവം മനസിലാക്കണമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here