
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പാര്‍ലമെന്റില്‍ ഉന്നയിച്ച് സിപിഎം. പദ്ധതിക്ക് എത്രയും വേഗം അന്തിമാനുമതി നല്‍കണമെന്ന് രാജ്യസഭയില്‍ എളമരം കരീം ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നുമാണ് എളമരം കരീം ശൂന്യ വേളയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് എം.പി. കെസി വേണുഗോപാല്‍ എതിര്‍ത്തു. കേന്ദ്ര നിലപാടിനെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസും ബിജെപിയും സില്‍വര്‍ലൈനിനെതിരേ പ്രക്ഷോഭവും പ്രചാരണവും ശക്തമാക്കുന്നതിനിടെയാണ് സിപിഎം നീക്കം. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 530.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുടെ ഡിപിആര്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് റെയില്‍വേ മന്ത്രാലയം പരിശോധിച്ചു വരികമാത്രമാണ്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











