Home Breaking News പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രികരും ടോള്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രികരും ടോള്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

2
0

പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുന്നിലെ വാഹന യാത്രക്കാര്‍ പണം നല്‍കാത്തതിനെ ചൊല്ലി ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ കാത്തുനില്‍ക്കേണ്ടി വന്ന കാര്‍ യാത്രക്കാരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയയത്. ഷിഫ്റ്റ് ഇന്‍ ചാര്‍ജായ ജീവനക്കാരനെ തല്ലിയതോടെ ടോള്‍ ജീവനക്കാര്‍ കൂട്ടമായി വന്ന് കാര്‍ യാത്രികരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ടോള്‍ ജീവനക്കാരോ കാര്‍ യാത്രക്കാരോ പരാതി നല്‍കിയിട്ടില്ല. അതിനിടെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here