Martyr Dheeraj's Final Resting Place At Plot Adjoining Home; Memorial  Commissioned | Kerala | Deshabhimani | Tuesday Jan 11, 2022

തൊടുപുഴ: ധീരജ് വധക്കേസില്‍ ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 81 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ടുപേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
പോക്കറ്റില്‍ കരുതിയിരുന്ന മടക്കുപിച്ചാത്തി ഉപയോഗിച്ച് ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലി ആദ്യം അഭിജിത്തിനെയും തുടര്‍ന്ന് ധീരജിനെയും കുത്തി. ധീരജിന്റെ ഇടതുനെഞ്ചില്‍ മൂന്നു സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം. അഭിജിത്തിന്റെ നെഞ്ചിലും മൂന്നു സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. അമലിന്റെ കഴുത്തില്‍ താക്കോല്‍ ഉപയോഗിച്ചാണ് പ്രതികള്‍ കുത്തിയത്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സംഘംചേരല്‍, കൊലപാതകം, വധശ്രമം, മര്‍ദ്ദനം, തെളിവ് നശിപ്പിക്കല്‍, ആയുധം ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 1600 ലേറെ പേജുകളുള്ള കുറ്റപത്രം ആറ് വാല്യങ്ങളായാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന്‍ ജോയി, അലന്‍ബേബി എന്നിവരാണ് രണ്ടുമുതല്‍ എട്ടുവരെ പ്രതികള്‍. ഇവര്‍ നിലവില്‍ ജാമ്യത്തിലാണ്. കേസില്‍ 143 സാക്ഷികളാണുള്ളത്. തൊണ്ടിമുതലുകളോടൊപ്പം 85 ഓളം പ്രമാണങ്ങളും കേസില്‍ തെളിവായി ഹാജരാക്കി. ഒന്നാം പ്രതി നിഖില്‍ പൈലിക്ക് അറസ്റ്റിലായ ശേഷം ജാമ്യം നല്‍കിയിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ 5ന് വാദം കേള്‍ക്കുന്നതിനായി മാറ്റിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കും. തുടര്‍ന്ന് വിചാരണനടപടികളിലേക്ക് കടക്കും. ധീരജ് കേസിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.സുരേഷ് ബാബു തോമസിനെ സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…