Home National “ശബരിമലയെ രക്ഷിക്കൂ” രാഷ്ട്രപതിയുടെ ഫെയ്സ് ബുക്ക് പേജിൽ ക്യാംപയിനുമായി ഭക്തർ

“ശബരിമലയെ രക്ഷിക്കൂ” രാഷ്ട്രപതിയുടെ ഫെയ്സ് ബുക്ക് പേജിൽ ക്യാംപയിനുമായി ഭക്തർ

7
0

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സേവ് ശബരിമല ക്യാംപയിന് തുടക്കമിട്ട് മലയാളികൾ. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ക്യാംപയിൻ നടത്തുന്നത്.

ശബരിമലയെ സംരക്ഷിക്കാൻ പ്രസിഡന്റിന്റെ ഇടപെടൽ വേണമെന്നാണ് ചിലരുടെ ആവശ്യം. #savesabarimalatemple# എന്ന ഹാഷ് ടാഗോടെയാണ് പ്രചരണം. കേരളത്തിൽ നിന്നുള്ള പ്രമുഖരും പ്രവാസി മലയാളികളും അടക്കം സേവ് ശബരിമല ക്യാംപയിനിൽ അണിചേരുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ശബരിമലയിലെ വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി സമിതി വേണ്ടത്ര ഗൃഹപാഠം നടത്താതെയാണ് വിധി പുറപ്പെടുവിച്ചതെന്നും ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങിയാണ് വിധിയെന്നും ഇവർ രാഷ്ട്രപതിയുടെ പേജിൽ കുറിക്കുന്നു.

കേരളത്തിൽ നിന്നുള്ള ബി.ജെപി പ്രവർത്തകരും പാർട്ടി അനുഭാവികളും ഈ ക്യാംപയിനിൽ അണിചേർന്നിട്ടുണ്ട്. ബി.ജെ.പി സ്ത്രീ പ്രവേശനത്തെ ഔദ്യോഗികമായി അനുകൂലിക്കുമ്പോൾ തന്നെയാണ് പ്രവർത്തകർ കോടതിവിധിക്കെതിരെ ക്യാംപയിൻ നടത്തുന്നതെന്നാണ് ശ്രദ്ധേയം. ഒട്ടേറെ ബി.ജെ.പി- ആർ.എസ്.എസ് അനകൂലികളും ക്യാംപയിന്റെ ഭാഗമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ സിനിമാ സംവിധായകൻ അലി അക്ബറും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here