ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലകനൗവില്‍ കുട്ടികളെ മദ്രസയില്‍ ചങ്ങലക്കിട്ടതായി ആരോപണം. മദ്രസയില്‍ നിന്ന് ഓടിപ്പോകാതിരിക്കാനാണ് രണ്ട് ആണ്‍കുട്ടികളെ ചങ്ങലക്കിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.പ്രദേശവാസികളാണ് കുട്ടികളുടെ വീഡിയോ എടുത്ത് പൊലീസിന് അയച്ചുകൊടുത്തത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളെ മോചിപ്പിച്ച ശേഷം, പ്രതിയെ കസ്റ്റഡിയിലെടുത്തു. അതേസമയം, മദ്രസയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം പൊലീസിന് അപേക്ഷ നല്‍കി.പലതവണ മദ്രസയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതിനാല്‍ കുട്ടികളോട് കര്‍ശനമായി പെരുമാറാന്‍ പറഞ്ഞിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചു. പഠിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞു. പഠിക്കാതിരിക്കാന്‍ ടോയ്ലറ്റില്‍ പോലും ഒളിച്ചിരിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.









