Home Breaking News കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് എം ബി ബി എസ് വിദ്യാര്‍ഥിയുടെ ‘മിന്നല്‍’...

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് എം ബി ബി എസ് വിദ്യാര്‍ഥിയുടെ ‘മിന്നല്‍’ സഹായം

3
0

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ബസുകളോട് പ്രണയമാണ് വിനായകിന്; പ്രത്യേകിച്ച്, കുതിച്ചുപായുന്ന മിന്നലിനോട്.അപ്പോള്‍ അതിന്റെ സാരഥിക്ക് ഒരു ബുദ്ധിമുട്ടുവന്നാല്‍ സഹായിക്കാതിരിക്കാനാവില്ലല്ലോ . അങ്ങനെയാണ് തിരുവനന്തപുരം ഡിപ്പോയിലെ മിന്നല്‍ ബസിന്റെ ഡ്രൈവര്‍ ബിജുവിനെ സഹായിക്കാനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോേളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ വിനായക് മുന്നിട്ടിറങ്ങിയത്.ഇതിനായി പരിയാരം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പോയി വിദ്യാര്‍ഥികളുടെ സഹായം അഭ്യര്‍ഥിച്ചു. സാമൂഹികമാധ്യമങ്ങളിലും പോസ്റ്റിട്ടു. കുറഞ്ഞ ദിവസംകൊണ്ട് ഒരുലക്ഷംരൂപ പിരിഞ്ഞുകിട്ടി. തുക കൂട്ടുകാര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഡ്രൈവറുടെ വീട്ടിലെത്തി കൈമാറി.കേരളത്തിലെ കെ.എസ്.ആര്‍.ടി.സി.യുടെ മിക്കറൂട്ടിലും ഞാന്‍ യാത്രചെയ്തിട്ടുണ്ട്. ഇതിനിടയ്ക്കാണ് തിരുവനന്തപുരം ഡിപ്പോയിലെ മിന്നല്‍ ബസിന്റെ ഡ്രൈവര്‍ ബിജുവിന്റെ വീട്ടിലെ അവസ്ഥയറിഞ്ഞത്. ഭാര്യയുടെ അര്‍ബുദവും വായ്പത്തിരിച്ചടവുകളും കാരണം കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിടുകയായിരുന്നു ബിജു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു വിവരമറിഞ്ഞത്. ഇത് ശരിയാണോയെന്ന് അറിയാന്‍ നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടു -വിനായക് പറഞ്ഞു.സഹായമെത്തിക്കാന്‍ പലരെയും നേരില്‍ക്കണ്ടു. സാമൂഹികമാധ്യമങ്ങളിലൂടെയും സഹായം അഭ്യര്‍ഥിച്ചു. മൂന്നാഴ്ചകൊണ്ട് 96000 രൂപ പിരിഞ്ഞുകിട്ടി. വീട്ടുകാരുടെ സഹായത്തോടെ തുക ഒരു ലക്ഷമാക്കി. കണ്ണൂര്‍ പരിയാരം സ്വദേശിയായ വിനായകിന്റെ അച്ഛന്‍ അശോകനും ആയുര്‍വേദ കോളേജ് പ്രൊഫസറായ അമ്മ ശ്രീലതയും സഹോദരി നോപുരയും ഈ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here