ന്യൂഡല്‍ഹി: നോര്‍ഡ് വിപിഎന്‍, എക്‌സ്പ്രസ് വിപിഎന്‍, ടോര്‍ തുടങ്ങിയ കമ്ബനികള്‍ നല്‍കുന്ന തേര്‍ഡ് പാര്‍ട്ടി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും (വിപിഎന്‍) സേവനങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം ജീവനക്കാരെ വിലക്കി.വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യന്‍ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്ന ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നിര്‍ദ്ദേശത്തിന് അനുസൃതമായി രാജ്യത്ത് തങ്ങളുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് നിര്‍ത്തുമെന്ന് നോര്‍ഡ് വിപിഎന്‍, എക്‌സ്പ്രസ് വിപിഎന്‍ എന്നീ കമ്ബനികള്‍ അറിയിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി.ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്‌ബോക്‌സ് പോലെയുള്ള ഏതെങ്കിലും സര്‍ക്കാരിതര ക്ലൗഡ് സേവനങ്ങളില്‍ നിയന്ത്രിതമോ സെന്‍സിറ്റീവായതോ ആയ സര്‍ക്കാര്‍ ഡാറ്റ ഫയലുകള്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .സര്‍ക്കാരിന്റെ ”സുരക്ഷാ നില” മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ പ്രസിദ്ധീകരിച്ചതായി എന്‍ഐസി അറിയിച്ചു . ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കരാര്‍/ഔട്ട്സോഴ്സ് ജീവനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതിനും സൈബര്‍ സുരക്ഷാ വീക്ഷണകോണില്‍ നിന്ന് എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യന്‍ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്ന കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ ഉത്തരവിന് നിരവധി കാരണങ്ങളാണുള്ളത് .യഥാര്‍ഥ ലൊക്കേഷന്‍ ഉപയോഗിക്കാതെ ബ്രൗസിങ് നടത്താമെന്നതാണ് വിപിഎന്‍ കമ്ബനികള്‍ നല്‍കുന്ന സേവനം. ഉദാഹരണത്തിന് ഇന്ത്യയിലിരുന്നു കൊണ്ട് തന്നെ കമ്ബനി മറ്റ് രാജ്യങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതാം.കൂടുതലാളുകളും ഇത്തരത്തില്‍ നിയമപരമല്ലാത്ത വിവരങ്ങള്‍ സേര്‍ച്ച് ചെയ്‌തെടുക്കാന്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നതാണ് വാസ്തവം. രാജ്യത്തു നിരോധനമുള്ള വെബ്‌സൈറ്റുകളില്‍ കയറാനും, രാജ്യവിരുദ്ധ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുമെല്ലാം വിപിഎന്‍ സേവനങ്ങള്‍ ഇങ്ങനെ ഉപയോഗിക്കുന്നുണ്ട് .വ്യക്തി വിവരങ്ങള്‍ മറച്ചു വെച്ച് പോണ്‍ സൈറ്റുകളില്‍ കയറിയിറങ്ങാനും കുട്ടികളടക്കമുള്ള വലിയ ഒരു വിഭാഗം വിപിഎന്‍ സര്‍വീസുകള്‍ ഉപയാഗപ്പെടുത്തുന്നുണ്ട്.ഉപഭോക്താവിന്റെ പേര്, വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍, ഉപഭോക്താക്കള്‍ വിപിഎന്‍ സംവിധാനം ഉപയോഗിക്കാനുള്ള കാരണം എന്നീ വിരങ്ങള്‍ കമ്ബനികള്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഉപഭോക്താക്കള്‍ ഏതു ദിവസമാണ് വിപിഎന്‍ ഉപയോഗിച്ചത്, ഉപയോക്താവ് വിപിഎന്നില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ടൈം സ്റ്റാമ്ബ്, യൂസര്‍ക്ക് വിപിഎന്‍ ഓരോ തവണയും നല്‍കുന്ന ഐപി അഡ്രസുകള്‍ എന്നീ ഡാറ്റകള്‍ സൂക്ഷിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇങ്ങനെ ലോഗിന്‍ വിവരങ്ങള്‍ ആവശ്യപ്പെടാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന വിപിഎന്‍ സര്‍വറുകള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. മിക്ക സര്‍വറുകളും ഇത്തരം സേവനങ്ങള്‍ നല്‍കി പ്രവര്‍ത്തിക്കുന്നവയാണ്. പുതിയ നിര്‍ദേശത്തോടെ ഇത്തരം സ്ഥാപനങ്ങളെല്ലാം സര്‍വറുകള്‍ അടച്ചുപൂട്ടി ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍ നിന്നും പുറത്തു പോവേണ്ടി വരും.
Home Breaking News ഉപഭോക്താവിന്റെ ലോഗിന്‍ വിവരങ്ങള്‍ ആവശ്യപ്പെടാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന വിപിഎന്‍ സര്‍വറുകള്‍ക്ക് തിരിച്ചടി; ജീവനക്കാര്‍ക്കുള്ള വിപിഎന്‍, ക്ലൗഡ്...








