ബീജിംഗ്: ഇസ്ലാമിക രാജ്യങ്ങളേക്കാള്‍ എണ്ണ ഇറക്കുമതിയ്ക്കായി റഷ്യയെ കൂടുതല്‍ ആശ്രയിച്ച് ചൈനയും. റഷ്യയ്ക്കെതിരെ യൂറോപ്പും അമേരിക്കയും ഉപരോധം കടുപ്പിക്കു മ്‌ബോഴാണ് ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും എണ്ണ നയതന്ത്രത്തില്‍ കൂടുതല്‍ കരുത്തോടെ റഷ്യയ്ക്കൊപ്പം ചേരുന്നത്.ഏഷ്യന്‍ മേഖലയിലെ മൂന്ന് വന്‍ ശക്തികള്‍ വാണിജ്യ വ്യാപര രംഗത്ത് കിടമത്സരങ്ങള്‍ക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന തരത്തിലാണ് ഇന്ത്യ-റഷ്യാ-ചൈന ഇന്ധന ഇടപാടുകള്‍ .കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകളാണ് ചൈനയില്‍ നിന്നും എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ഇതില്‍ മെയ് മാസത്തില്‍ മാത്രം ചൈന റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി നടത്തിയത് 8.42 ദശലക്ഷം മെട്രിക് ടണ്‍ ആണ്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 55 ശതമാനം കൂടുതലാണെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയെ ഏറെ ആശ്രയിച്ചിരുന്ന ചൈന അത് വെട്ടിക്കുറച്ചാണ് റഷ്യയിലേക്ക് തിരിഞ്ഞത്. ഇതോടെ ചൈനയുടെ ആകെ ഇറക്കുമതിയുടെ 80 ശതമാനവും റഷ്യയില്‍ നിന്നായിക്കഴിഞ്ഞു.എണ്ണ ഇറക്കുമതിയ്ക്ക് പുറമേ റഷ്യയില്‍ നിന്നും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഇറക്കുമതിയിലും ചൈന 54 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. യുക്രെയ്നെ റഷ്യ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആഗോള ശക്തികള്‍ ഏര്‍പ്പെടുത്തിയ വാണിജ്യ ഉപരോധത്തില്‍ ചൈനയും ഒരു പരിധിവരെ റഷ്യയെ പിന്തുണയ്ക്കാതെ മാറിനിന്നിടത്താണ് എണ്ണയുടെ കാര്യത്തില്‍ പിന്തുണ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…