ആമ്ബല്ലൂര്‍: തൃശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് കാട്ടാനകള്‍ ഇറങ്ങി. മേഖലയിലെ ഇരുപതോളം വീട്ടുപറമ്ബുകളിലാണ് കാട്ടാനകള്‍ കൃഷി നാശം വരുത്തിയത്.പുലര്‍ച്ച ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിക്കുകയായിരുന്നു. പ്ലാവ്, കവുങ്ങ്, വാഴ എന്നിവ കടപുഴക്കിയിട്ടു.കൂടാതെ തീറ്റപ്പുല്ലും ചവിട്ടി നശിപ്പിച്ചു. രാത്രികാലങ്ങളില്‍ എത്തുന്ന ആനകള്‍ വീടിന് മുകളിലേക്ക് മരങ്ങള്‍ മറിച്ചിടുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍.മേഖലയില്‍ കഴിയഞ്ഞ രണ്ടാഴ്ചയിലേറെയായി തുടര്‍ച്ചയായി ജനവാസമേഖലയില്‍ ഇറങ്ങുന്നുണ്ട്. മേഖലയില്‍ വ്യാപക നാശനഷ്ടം വരുത്തുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ കാര്യക്ഷമമായ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരിചയസമ്ബന്നരായ വാച്ചര്‍മാരെ എത്തിച്ച് രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കുന്നത്തുപാടത്തിന് സമീപമുള്ള കുട്ടന്‍ചിറ തേക്ക് തോട്ടത്തിലാണ് കാട്ടാനകള്‍ തമ്ബടിച്ചിരിക്കുന്നത്. കുങ്കിയാനകളെ എത്തിച്ച് ജനവാസ മേഖലയില്‍നിന്ന് കാട്ടാനകളെ കാടുകയറ്റണമെന്നാണ് പ്രദേശവാസിയാകളുടെ ആവശ്യം.










