ലോകത്തെ ഏറ്റവും അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കയില്‍ സ്ഥിരീകരിച്ചു.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടനഇരുവരും മരിച്ചു. വൈറസ് ബാധിക്കപ്പെടുന്ന പത്തില്‍ ഒന്‍പത് പേരും മരിക്കാം എന്നതുകൊണ്ടാണ് ഇതിനെ ഏറ്റവും അപകടകാരിയായി കണക്കാക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.





