Home Breaking News ഇലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയും തമ്മില്‍ പ്രണയത്തില്‍; ഡിവോഴ്സിന് പിന്നിലെ കാരണമിതെന്ന് റിപ്പോര്‍ട്ടുകള്‍

ഇലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയും തമ്മില്‍ പ്രണയത്തില്‍; ഡിവോഴ്സിന് പിന്നിലെ കാരണമിതെന്ന് റിപ്പോര്‍ട്ടുകള്‍

2
0

ഗൂഗിള്‍ സഹസ്ഥാപകനും ലോകത്തിലെ സമ്ബന്നരില്‍ ആറാമനുമായ സെര്‍ജി ബ്രിന്നിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്.ഈ വര്‍ഷമാദ്യം ദമ്ബതികള്‍ വേര്‍പിരിഞ്ഞതിന്റെ കാരണം മസ്‌കുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.മസ്‌കും ദീര്‍ഘകാല സുഹൃത്തായ ബ്രിന്നിന്റെ ഭാര്യയുമായ നിക്കോള്‍ ഷനഹാനും പ്രണയത്തിലായിരുന്നെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് മസ്‌കും ബ്രിന്നും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമെന്നും പറയപ്പെടുന്നു.എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച മസ്‌ക് താനും ബ്രിന്നും സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കി. ‘കഴിഞ്ഞ ദിവസം രാത്രിയും ബ്രിന്നുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മൂന്ന് വര്‍ഷത്തിനിടെ നിക്കോളിനെ രണ്ട് പ്രാവശ്യം മാത്രമാണ് കണ്ടിട്ടുള്ളത്. അതും ചുറ്റും ആളുകള്‍ ഉണ്ടായിരുന്നപ്പോള്‍. അതൊരിക്കലും പ്രേമബന്ധമായിരുന്നില്ല. സ്വഭാവഹത്യയും സമാന ആക്രമണങ്ങളും ഇപ്പോള്‍ പുതിയ തലത്തില്‍ എത്തിനില്‍ക്കുകയാണ്. താന്‍ മണിക്കൂറുകളോളം കഠിനമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി സമയമില്ല’-മസ്‌ക് പറഞ്ഞു.കഴിഞ്ഞ വര്‍ഷം മിയാമി ബീച്ചില്‍ നടന്ന കലാമേളയ്ക്കിടെയാണ് മസ്‌കും നിക്കോളും തമ്മില്‍ പ്രണയത്തിലായതെന്ന് വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കണ്ടെത്തിയതോടെയാണ് ബ്രിന്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയതെന്നുമാണ് മാദ്ധ്യമ റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here