പത്തനാപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനിടെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പീഡന പരാതി ഉയര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസന്‍സ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്. പത്തനാപുരം എംവിഐ എ.എസ്.വിനോദിനെതിരെയാണ് പരാതി.വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍ പോകുകയും പത്തനാപുരം- ഏനാത്ത് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് പരാതി. ഈ വാഹനത്തില്‍ മറ്റാരുമില്ലായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.19നു നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. എംവിഐക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും വിവരമുണ്ട്. കുറച്ചു നാള്‍ മുന്‍പ് അധിക ഭാരവുമായി എത്തിയ ടിപ്പര്‍ കസ്റ്റഡിയിലെടുത്ത ആരോപണ വിധേയന്‍ വാഹനത്തിന്റെ ടയര്‍ നശിപ്പിച്ചെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












