തെന്മല: തിരുവനന്തപുരം – ചെങ്കോട്ട പാതയില്‍ തെന്മല പമ്പ് ഹൗസിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡ് അപകടം സൃഷ്ടിക്കുന്നതായി പരാതി. അശാസ്ത്രീയ ബാരിക്കേഡ് കാരണം ഇന്നലെ ഉച്ചയ്ക്ക് 2.30ന് ചാലിയക്കര സ്വദേശിയായ ബൈക്ക് യാത്രികനായ യുവാവിന് കാറിടിച്ച് പരുക്കേറ്റിരുന്നു. ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഡാം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ തെന്മലയില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കില്ല.മറുവശം കാണാന്‍ സഹായിക്കുന്ന വിധം ഇരുമ്പ് ചട്ടത്തില്‍ വലയില്‍ നിര്‍മിച്ച ബാരിക്കേഡുകളാണ് സാധാരണയായി റോഡില്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇവിടെ ഇരുഭാഗത്തെയും കാഴ്ച മറയ്ക്കുന്ന ബാരിക്കേഡാണ് തെന്മല പൊലീസ് വച്ചിരിക്കുന്നത്. ഡാം വളവുകളില്‍ അപകടം പതിവായതോടെയാണ് പൊലീസ് ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…













