Home Breaking News ഇന്ത്യയിലേക്ക് ലഹരി കടത്താനില്ല, റിസ്‌ക് ആണ്; സുരക്ഷാസേനയുടെ പിടിയിലായാല്‍ രക്ഷപെടാന്‍ ഒരു ശതമാനം പോലും സാദ്ധ്യതയില്ല;...

ഇന്ത്യയിലേക്ക് ലഹരി കടത്താനില്ല, റിസ്‌ക് ആണ്; സുരക്ഷാസേനയുടെ പിടിയിലായാല്‍ രക്ഷപെടാന്‍ ഒരു ശതമാനം പോലും സാദ്ധ്യതയില്ല; പാകിസ്താനിലെ മയക്കുമരുന്ന് മാഫിയയുടെ ഓഡിയോ സന്ദേശം പുറത്ത്

5
0

അഹമ്മദാബാദ്; ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്താന്‍ ആരും തയ്യാറാകുന്നില്ല. ധീരന്‍മാരായ നാവികരോ ലഹരികടത്തുകാരോ പോലും അതിന് തയ്യാറാകുന്നില്ല.ഇന്ത്യന്‍ പോലീസിന്റെയോ സുരക്ഷാസേനയുടെയോ കൈയ്യില്‍പെട്ടാല്‍ രക്ഷപെടാന്‍ ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നാണ് അവര്‍ പറയുന്നത്. മയക്കുമരുന്ന് കടത്തുകാരില്‍ ഒരാള്‍ പാകിസ്താനിലെ ലഹരിമാഫിയ തലവന് കൈമാറിയ സന്ദേശമാണിത്. അഹമ്മദാബാദ് പോലീസില്‍ നിന്നാണ് ഇതിന്റെ ഓഡിയോ രൂപം പുറത്തുവന്നത്.ഗുജറാത്ത് വഴിയായിരുന്നു പാകിസ്താനിലെ മയക്കുമരുന്ന് മാഫിയ കടല്‍മാര്‍ഗം ലഹരി കടത്താന്‍ ഉപയോഗിച്ചിരുന്ന വഴി. എന്നാല്‍ മുന്ദ്ര തുറമുഖത്തിലടക്കം വന്‍ലഹരി വേട്ട നടക്കുകയും എല്ലാ തുറമുഖങ്ങളിലും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തതോടെ മയക്കുമരുന്ന് കടത്തുകാര്‍ നിരാശയിലാണെന്നാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്.ഹാഷ്മിഭായ് എന്നാണ് പാകിസ്താനിലെ മാഫിയ തലവനെ അഭിസംബോധന ചെയ്യുന്നത്. ഞാന്‍ ചിലയാളുകളുമായി കൂടിക്കാഴ്ച നടത്തി പക്ഷെ ആരും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ തയ്യാറല്ല എന്നാണ് ഓഡിയോയില്‍ പറയുന്നത്. തുടര്‍ന്നാണ് സുരക്ഷാ സേനകള്‍ അതിര്‍ത്തികളില്‍ പുലര്‍ത്തുന്ന ജാഗ്രതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. 190 മൈലുകളില്‍ മാത്രമല്ല, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 400 മൈല്‍ വരെ ദൂരത്തില്‍ ഇന്ത്യന്‍ സേനയുടെ പട്രോളിംഗ് ഉണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.ജംമ്നാഗറോ പോര്‍ബന്തറോ ഉള്‍പ്പെടെയുളള തുറമുഖ നഗരങ്ങളില്‍ മയക്കുമരുന്നുമായി ഇറങ്ങാന്‍ ബുദ്ധിമുട്ടാണെന്നും ഓഡിയോയില്‍ വ്യക്തമായി പറയുന്നു. ഹെറോയിന്‍ നിറച്ച കപ്പലുകള്‍ പുറപ്പെടും മുന്‍പ് തന്നെ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുന്ന അവസ്ഥയാണെന്നും ഇയാള്‍ പറയുന്നുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഗുജറാത്ത് പോലീസ് 30 പാകിസ്താനികളെയും 17 ഇറാനികളെയും രണ്ട് അഫ്ഗാനികളെയും ഒരു നൈജീരിയന്‍ പൗരനെയും നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം പിടികൂടിയിട്ടുണ്ട്. ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ് ) തന്നെ പത്തോളം മേജര്‍ ഓപ്പറേഷനുകളാണ് കടലില്‍ നടത്തിയത്. ഫെബ്രുവരിയിലും ഗുജറാത്ത് തീരത്ത് നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ചേര്‍ന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here