മരണത്തിന്റെ നിര്‍വചനം തന്നെ മാറ്റിമറിക്കുന്ന കണ്ടെത്തലാണ് യാലെ യൂനിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്.മരണത്തിന് ഒരു മണിക്കൂറിന് ശേഷം പന്നികളിലെ രക്തഒഴുക്ക് പുനഃസ്ഥാപിച്ചാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. ഇതിനൊപ്പം ചില അവയവങ്ങളിലെ കോശങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും അവര്‍ക്ക് സാധിച്ചു.നേച്ചര്‍ എന്ന് പേരുള്ള ശാസ്ത്രമാസികയിലാണ് യാലെ യൂനിവേഴ്‌സിറ്റിയുടെ പഠനഫലം പ്രസിദ്ധീകരിച്ചത്. അവയവമാറ്റത്തില്‍ ഉള്‍പ്പടെ വിപ്ലവകരമായ മാറ്റങ്ങള്‍ പുതിയ കണ്ടെത്തല്‍ കൊണ്ടുവരുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.എല്ലാ സെല്ലുകളും മരണത്തിന് ശേഷം ഉടന്‍ നശിക്കില്ല. അവയില്‍ പലതിനേയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് യാലേ യൂനിവേഴ്‌സിറ്റി ശാസ്ത്രജ്ഞനായ ഡേവിഡ് ആന്‍ഡ്രിജെവിക് പറഞ്ഞു. ഇതിന് മുമ്ബ് 2019ല്‍ യു.എസിലും സമാനമായ പഠനം നടന്നിരുന്നു. അന്ന് പന്നികളിലെ തലച്ചോറിലെ സെല്ലുകളുടെ പ്രവര്‍ത്തനമാണ് പുനഃസ്ഥാപിച്ചത്. 2019ലെ അതേസാ?ങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ കൂടുതല്‍ അവയവങ്ങളുടെ സെല്ലുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയായിരുന്നു.പന്നികളുടെ രക്തം, സിന്തറ്റിക് രൂപത്തിലുള്ള ഹീമോഗ്ലോബിന്‍, കോശങ്ങളെ സംരക്ഷിക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുമുള്ള മരുന്ന് എന്നിവയുള്‍പ്പെട്ട മിശ്രിതം ചത്ത പന്നികളില്‍ കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ മിശ്രിതം കുത്തിവെച്ചതിന് ശേഷം പന്നികളിലെ രക്തയോട്ടം വര്‍ധിച്ചുവെന്നും ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങളിലെ സെല്ലുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.
Home Breaking News മരിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാകുമോ ? നിര്‍ണായക കണ്ടെത്തലുമായി യാലെ യൂനിവേഴ്‌സിറ്റി








