മലയാള സിനിമയില്‍ യുവനിരയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് കരിയറില്‍ മുന്നേറുകയാണ് ആസിഫ് അലി. ഋതു എന്ന ആദ്യ സിനിമയില്‍ നിന്നും കൊത്ത് എന്ന ഏറ്റവും പുതിയ സിനിമയിലേക്കെത്തുമ്‌ബോഴേക്കും നടന്റെ കരിയര്‍ വളര്‍ച്ച പ്രശംസനീയമാണെന്ന് ആരാധകര്‍ പറയുന്നു.ഋതുവിന് ശേഷം അപൂര്‍വ രാഗങ്ങള്‍, സോള്‍ട്ട് ആന്റ് പെപ്പര്‍, ബാച്ച്ലര്‍ പാര്‍ട്ടി, സണ്‍ഡേ ഹോളിഡേ, ഹണി ബീ, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ, കുറ്റവും ശിക്ഷയും, ഒഴിമുറി തുടങ്ങി ഒട്ടനവധി സിനിമകളില്‍ ആസിഫ് അലി അഭിനയിച്ചു.സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും ആസിഫ് അഭിനയിച്ചിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ആണ് നടന്റെ ഏറ്റവും പുതിയ സിനിമ. റോഷന്‍ മാത്യു, നിഖില വിമല്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കൊത്ത്. കണ്ണൂര്‍ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം.തന്റെ കരിയര്‍ വളര്‍ച്ചയെ സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് ആസിഫ് തുടരെയുള്ള പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫിന് ലഭിക്കുന്ന ഹിറ്റ് സിനിമയായിരിക്കുകയാണ് കൊത്ത്. സിനിമാ പാരമ്ബര്യമില്ലാതെ വന്ന ആസിഫ് നായക നടനായി വളര്‍ന്നത് സിനിമാ പ്രേമികള്‍ എപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയര്‍ വളര്‍ച്ചയെ സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് ആസിഫ്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും സിനിമാ രംഗത്താണ്. കരിയറില്‍ വലിയൊരു ബ്രേക്ക് അസ്‌കറിന് ലഭിച്ചിട്ടില്ല. ഇതേപറ്റിയും ആസിഫ് സംസാരിച്ചു.’നിനക്ക് ഭ്രാന്താണോ ഈ എറണാകുളത്ത് പോയി കിടക്കാന്‍”എന്താണ് സിനിമയിലേക്ക് വരാനുള്ള വഴിയെന്ന് പലരും ചോദിക്കും. നമ്മള്‍ സിനിമയില്‍ വരുമെന്ന് വിശ്വസിക്കണം. നമ്മള്‍ ഒരു ആക്ടര്‍ ആവുമെന്ന് കുറഞ്ഞത് നമ്മളെങ്കിലും വിശ്വസിക്കണം. ആ വിശ്വാസം എനിക്കുണ്ടായിരുന്നു ഞാനെന്നെ ഒരിക്കലും സംശയിച്ചിട്ടില്ല. എന്റെ കൂടെയുള്ളവരൊക്കെ സംശയിച്ചിരുന്നു. നീ എന്താണീ പറയുന്നത് നിനക്ക് ഭ്രാന്താണോ ഈ എറണാകുളത്ത് പോയി കിടക്കാന്‍ എന്നൊക്കെ പറഞ്ഞ്”അവിടെ എപ്പോഴോ എന്റെയുള്ളില്‍ ഭയങ്കരമായ വാശി ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് ആലോചിക്കുമ്‌ബോള്‍ പേടിയാണ്. ഞാനന്നെടുത്ത റിസ്‌ക് എന്താണെന്നുള്ളത്. ഈ മുറിയില്‍ ഇരിക്കുന്ന അഞ്ച് പേരുടെയും ആഗ്രഹം ചോദിച്ച് കഴിഞ്ഞാല്‍ അവര്‍ക്ക് സിനിമയില്‍ വരണമെന്ന് തന്നെയായിരിക്കും. അങ്ങനെ സിനിമയ്ക്ക് വേണ്ടി കൊതിക്കുന്ന എത്രയോ പേരുണ്ട്”എന്തുകൊണ്ടാണ് അനിയനെ സഹായിക്കാത്തത്”ഇതിന് കൃത്യമായ ഒരു റൂട്ട് നമുക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റില്ല. എന്റെയടുത്തും എല്ലാവരും ചോദിക്കും എന്തുകൊണ്ടാണ് അനിയനെ സഹായിക്കാത്തത്, അല്ലെങ്കില് അനിയനെ ഉപദേശിക്കാത്തത് എന്ന്. ഞാന്‍ എന്താണ് ഉപദേശിക്കേണ്ടത് സിനിമ സെലക്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് ഉപദേശിക്കാന്‍ എനിക്ക് അറിയില്ല. സിനിമയിലേക്ക് വരാന്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഓഡിഷനുകള്‍ അറ്റന്‍ഡ് ചെയ്യുക, ആളുകളെ കാണുക, കോണ്‍ടാക്ട് ചെയ്യുക എന്നുള്ളതാണ്,’ ആസിഫ് അലി പറഞ്ഞു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.
Home Breaking News ‘അനിയനെ സഹായിക്കാത്തത് എന്തുകൊണ്ടെന്ന് പലരും ചോദിക്കാറുണ്ട്’; കാരണം പറഞ്ഞ് ആസിഫ് അലി





