(Social Media)സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്ഒരു ഡോക്ടര്‍. എങ്ങനെയെന്നല്ലേ?ഡോക്ടര്‍ എഴുതിയിരിക്കുന്ന (prescription)കുറിപ്പടിയിലൂടെയാണ് വൈറലായിരിക്കുന്നത്. ഡോക്ടര്‍ എഴുതിയിരിക്കുന്ന വടിവൊത്ത അക്ഷരമാണ് എല്ലാവരെയും ആകര്‍ഷിച്ചത്. വടിവൊത്ത അക്ഷരത്തില്‍ നല്ല വൃത്തിയായി മരുന്നുകള്‍ കുറിച്ചിരിക്കുന്നു.സാധാരണയായി ഡോക്ടര്‍മാര്‍ എഴുതുന്നത് എല്ലാവര്‍ക്കും വായിക്കാനാകില്ല എന്ന പൊതു ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ഈ ഡോക്ടറിന്റെ കുറിപ്പടി. ഡോക്ടര്‍ക്ക് വലിയ തരത്തിലുള്ള പ്രശംസയും അഭിനന്ദനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. നിതിന്‍ നാരായണന്റെ കുറിപ്പടിയാണ് ഇത്. ‘ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാന്‍ പഠിച്ചത്. പഠനകാലത്ത് രണ്ട് പ്രൊഫസര്‍മാരും സ്വാധീനിച്ചു. മരുന്ന് കുറിക്കുമ്‌ബോള്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്‌ബോള്‍ മരുന്നകടക്കാര്‍ക്കും രോഗികള്‍ക്കും എല്ലാം വായിക്കാന്‍ സാധിക്കും. ഡോക്ടര്‍മാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണ്. ഡോ. നിതിന്റെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…