രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും. ഹിമാചല്‍ പ്രദേശിലെ അംബ് അന്‍ഡൗറ മുതല്‍ ന്യൂഡല്‍ഹി വരെയാണ് ട്രെയിന്‍ ഓടുക. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉള്ളത്. ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ ഒമ്പതാമത്തെ ഹിമാചല്‍ സന്ദര്‍ശനമാണിത്. ഉനയിലെ പെഖുബെല ഹെലിപാഡിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഹിമാചലിലെ തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ജില്ലകളിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Home Editor's Choice ‘മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത’; രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ളാഗ്ഓഫ് ചെയ്ത്...








