ന്യൂഡല്‍ഹി: ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി രാജ്യാന്തര എയര്‍ പോര്‍ട്ട്.ഒക്ടോബറിലെ എയര്‍ലൈന്‍ കപ്പാസിറ്റിയുടെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ അനലിസ്റ്റ് ഒഎജിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.കോവിഡിനു മുമ്ബുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി വിമാനത്താവളം. കോവിഡിനു മുമ്ബ് 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു ഡല്‍ഹി.ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് അറ്റ്ലാന്റ ഹാര്‍ട്ട്ഫീല്‍ഡ് ആണ് ഏറ്റവും തിരക്കുള്ള വിമാനത്താവളം. ദുബൈ ആണ് രണ്ടാം സ്ഥാനത്ത്. ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ട് മൂന്നാമതെത്തി.ഡള്ളാസ്, ഡെന്‍വര്‍, ഹീത്രൂ, ചിക്കാഗോ, ഇസ്തംബുള്‍, ലോസ്ഏഞ്ചല്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












