Home Breaking News മുംബൈ ഭീകരാക്രമണം നാം ഒരിക്കലും മറക്കരുത്; കൊല്ലപ്പെട്ടവരെ ഐക്യരാഷ്ട്രരക്ഷാ സമിതി പരിപാടിയില്‍ അനുസ്മരിച്ച് എസ്.ജയശങ്കര്‍

മുംബൈ ഭീകരാക്രമണം നാം ഒരിക്കലും മറക്കരുത്; കൊല്ലപ്പെട്ടവരെ ഐക്യരാഷ്ട്രരക്ഷാ സമിതി പരിപാടിയില്‍ അനുസ്മരിച്ച് എസ്.ജയശങ്കര്‍

4
0

മുംബൈ : മുംബൈ ഭീകരാക്രണത്തെ ഒരു ഇന്ത്യന്‍ പൗരനും മറക്കരുതെന്നും ആഗോള ഭീകരതയെ നാം ശക്തമായി തള്ളിപ്പറയണമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരയ്ക്കെതിരെ നടത്തുന്ന രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനത്തിലാണ് ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ ജയശങ്കര്‍ എടുത്തുപറഞ്ഞത്. മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്.2008 നവംബര്‍ 26ന് മുംബൈയിലുണ്ടായത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ്. അന്ന് ഇരകളായവര്‍ എന്നും അനുസ്മരിക്കപ്പെടണം. അവര്‍ രാജ്യത്തിനായി ബലിദാനികളാ യവരാണ്. ആഗോളതലത്തില്‍ ഭീകരതയുടെ രൂക്ഷത എന്ത് എന്നതിന് അവരുടെ മരണം ഒരു വലിയ ഓര്‍മ്മപ്പെടുത്തലാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട രണ്ടു ദിവസത്തെ ഭീകരവിരുദ്ധ സമ്മേളനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും വീരബലിദാനികളായ സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സദസ്സ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.ഇന്ത്യയുടെ പോലീസ് സേനയിലെ 18 പേരും മുംബൈ താജ് ഹോട്ടലിലെ 12 ജീവനക്കാരും അന്ന് കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. അവരെ ഓര്‍ക്കുക വഴി അവരുടെ ധീരതയും രാജ്യ ത്തിനായി അവര്‍ നടത്തിയ ബലിദാനത്തിനേയും നാം പ്രണമിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here