പി.എ. അലക്‌സാണ്ടര്‍
ന്യൂ ഡല്‍ഹി: ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ ഒരു കളിമാത്രം അവശേഷിക്കെ ഇന്ത്യതൂത്തു വാരിയെന്നു നിസംശയംപറയാം. ഇത് 2019 ല്‍ ഇംഗ്‌ളണ്ടില്‍ നടക്കാന്‍ പോകുന്നഏകദിന ലോക കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്കു കൂടുതല്‍ഊര്‍ജം പകരും. ടീം ഇന്ത്യയുടെകിരീടത്തില്‍ ഒരു പൊന്‍ തൂവല്‍കൂടി. ഇക്കഴിഞ്ഞ ദീപാവലി ദിനത്തില്‍ ലക്‌നൗവില്‍ നടന്ന ടി 20മത്സരത്തില്‍ 71 റണ്‍സിന് വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്താണ്ഇന്ത്യ മേധാവിത്തം കാട്ടിയത്.കളിച്ച രണ്ടു ടെസ്റ്റുകളിലും,അഞ്ചു ഏകദിനങ്ങളില്‍ മൂന്നിലും,രണ്ടു ടി 20 യിലും വലിയമാര്‍ജിനില്‍ തന്നെയാണ് ഇന്ത്യവിജയിച്ചത്. ഇത് വരെ ഒരുഏകദിനത്തില്‍ മാത്രമാണ് വിന്‍ഡീസിന് ജയിക്കാനായത്. ഒരുഏകദിനം ടൈ യില്‍ കലാശിച്ചു.2019 ലെ ലോക കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെതെരഞ്ഞെടുക്കുമ്പോള്‍ ഈപരമ്പരയിലെ ഓരോ കളിക്കരെന്റെയും പ്രകടനം കണക്കിലെടുക്കും. നവംബറില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ ഒരു പരമ്പരആരംഭിക്കുന്നുണ്ട്്.അടുത്ത ലോക കപ്പില്‍ ടീംഇന്ത്യയെ തെരഞ്ഞെടുക്കുമ്പോള്‍ ധോണി, കോഹ് ലി,രോഹിത് ത്രയം ഉണ്ടായിരി
ക്കണമെന്ന് ഇതിഹാസ താരംസുനില്‍ ഗാവസ്‌കര്‍ ആവശ്യപ്പെട്ട കാര്യം ഓര്‍ക്കേണ്ടതുണ്ട്്. ധോണിക്ക് പ്രായമായിഎന്ന് പറയുന്നുെണ്ടെങ്കിലും ഇംഗ്ലണ്ടിലെപിച്ചുകളെപ്പറ്റി അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേ
ഹത്തിന്റെ പരിചയസമ്പത്ത്‌കോഹ്‌ലിക്കും, രോഹിത്തിനും
മുതല്‍ കൂട്ടാകും. വിന്‍ഡീസ്‌ടെസ്റ്റ് ടീം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഏകദിന, ടി20 ടീമുകള്‍ കരുത്തരായിരുന്നു.നിലവിലെ ടി 20 ലോക ജേതാക്കളാണ് അവര്‍.ദീപാവലി ദിനത്തില്‍ ലക്‌നൗവില്‍രോഹിത്തിന്റെ ബാറ്റിംഗ്‌വെടിക്കെട്ടിനെപ്പറ്റി എടുത്തുപറയേണ്ടതുണ്ട്, രോഹിത്ശര്‍മ്മ ഇന്ത്യക്കു ഒരു മുതല്‍കൂട്ട് തന്നെ. കോഹ്‌ലിക്കു വിശ്രമം നല്‍കിയതിനെത്തുടര്‍ന്ന്‌നായക സ്ഥാനം ഏറ്റെടുത്ത രോഹിതിന്റെ ബാറ്റിംഗ് മികവിലാണ്ടി 20 പരമ്പരയില്‍ ഇന്ത്യക്കു71 റണ്‍സിന്റെതകര്‍പ്പന്‍ ജയംലഭിച്ചത്.ടോസ് നഷ്ട്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശര്‍മ്മ പുറത്താകാതെ നേടിയ സെഞ്ച്വറി(111 റണ്‍സ്) യാണ് ഇന്ത്യക്കു 20ഓവറില്‍ 2 വിക്കറ്റിന് 195 റണ്‍സ്എന്ന കൂറ്റന്‍ സ്‌കോറ്ിലെത്തിച്ചത്. മറുപടിയായി വിന്‍ഡീസ് 20ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.ടോസ് നേടിയ വിന്‍ഡീസ്‌ക്യാപ്റ്റന്‍കാര്‍ലോസ് ബ്രാത്‌വെയിറ്റ് ഇന്ത്യയെ ബാറ്റിംഗിന്അയച്ചു. ആ തീരുമാനം തെറ്റായിരുന്നുവന്നു ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്യാപ്റ്റന്‍ രോഹിതിനൊപ്പം ഓപ്പണര്‍ശിഖര്‍ ധവാനും ഒന്നാം വിക്കറ്റ്കൂട്ടുകെട്ടില്‍ 14 ഓവറില്‍ 123റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിന്‍ഡീസ് ബൗളര്‍മാരെറോഹിത്തും, ധവാനും ചേര്‍ന്ന്തലങ്ങും, വിലങ്ങും പറത്തികൊണ്ടാണ് ബാറ്റിങ്ങിന് തുടക്കമിട്ടത്.61 പന്തിലാണ് രോഹിത്പുറത്താകാതെ 111 റണ്‍സ് എന്നമാജിക് സംഖ്യയിലെത്തിയത്.7 സിക്‌സറും, 8 ബൗണ്ടറിയുംരോഹിതിന്റെ ബാറ്റില്‍ പിറന്നു.ധവാനാണെങ്കില്‍ 41 പന്തില്‍ 43റണ്‍സടിച്ചു. ചെറു താളത്തില്‍തുടങ്ങിയ രോഹിതും, ധവാനും പിന്നീട് കത്തിക്കയറി. വിന്‍ഡീസ്ഫാസ്റ്റ് ബൗളര്‍ ഓഷനേതോമസിനെതിരെ ഇന്ത്യന്‍ ഒപ്പണര്‍മാര്‍ കരുതലോടെയാണ്ബാറ്റ് വീശിയത്. ഒന്ന്, രണ്ടുഓവറുകള്‍ കഴിഞ്ഞു ക്യാപറ്റന്‍ രോഹിത് ശര്‍മ്മ ഗിയര്‍ മാറ്റികളിയുടെ വേഗത കൂട്ടി. 38പന്തില്‍ നിന്ന് 50 കടന്നു. തുടര്‍ന്ന് 23 പന്തില്‍ നിന്ന് 61 റണ്‍സ്അടിച്ചു കൂട്ടിയാണ് ശര്‍മ്മ 111റണ്‍സുമായി പുറത്താകാതെനിന്നത്. 181 .96 ആണ് ശര്‍മയുടെബാറ്റിംഗ് ശരാശരി.ധവാന്‍ പുറത്തായ ശേഷംസ്ഥാനക്കയറ്റം കിട്ടിയ ഋഷഭ്പന്തിനു വേണ്ടത്ര ശോഭിക്കാനായില്ല.ഖാരിയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിക്കവേ സ്ലിപ്പില്‍ഹേറ്റ്‌മേയര്‍ പിടിച്ചു പുറത്തായി.നാലാം നമ്പറില്‍ ഇറങ്ങിയലോകേഷ് രാഹുലിനെ കൂട്ട്പിടിച്ചു രോഹിത് ഇന്ത്യയെകൂറ്റന്‍ സ്‌കോറിലെത്തിച്ചു.രാഹുല്‍ 14 പന്തില്‍ 26 റണ്‍സ്‌നേടി. വിന്‍ഡീസിന്റെ ഖാരിപിയറെയും ഫെിന്‍ അലനും
ഓരോ വിക്കറ്റ് എടുത്തെങ്കിലുംരോഹിത് ശര്‍മ്മ പാറ പോലെഉറച്ചു നിന്നു.കൂറ്റന്‍ ലക്ഷ്യത്തിലേക്കുബാറ്റ് വീശിയ വിന്‍ഡീസ് ബാറ്റസ്മാന്‍മാര്‍ ചീട്ടു കൊട്ടാരം പോലെ തകരുന്നതാണ് പിന്നീട്കണ്ടത്. മൊത്തം സ്‌കോര്‍ 7റണ്‍സിലെത്തിയപ്പോള്‍ ഷായ്‌ഹോപ്പിന്റെ വിക്കറ്റ് (6 റണ്‍സ്)വീണു. ഹെയ്റ്റ് മേയര്‍ (15 ) ,ഡാരന്‍ ബ്രാവോ (23 ) , ദിനേശ് രാംദിന്‍ (10 ) , നിക്കോളാസ്(4 ) കെയ്‌റോണ്‍ പൊള്ളാര്‍ഡ്(6 ) തുടങ്ങിയവര്‍ക്ക് കാലുറപ്പിക്കാന്‍ പോലുമായില്ല. വാലറ്റത്തു കീമോ പോളും (20 ),ബ്രാത് വൈയ്റ്റും (15 ) ചെറുത്ത്‌നിന്നില്ലായിരുന്നെങ്കില്‍ വിന്‍ഡീസിന് കനത്ത തോല്‍വി നേരിടേ
ണ്ടി വരുമായിരുന്നു.സെഞ്ചുറികളുടെ ഉടമയാണ്‌രോഹിത്(4). ഇന്ത്യക്കു വേണ്ടിടി 20 യില്‍ കൂടുതല്‍ റണ്‍സ്‌നേടിയ കളിക്കാരന്‍ , വിരാട്‌കോഹ്‌ലിയേ മറികടന്നാണ് രോഹിത് റെക്കോര്‍ഡിട്ടത്. 62 മത്സരങ്ങളില്‍ 2102 റണ്‍സ് നേടിയകോഹ്‌ലിയേ കവച്ചു വെച്ചാണ്‌രോഹിത് 2203 റണ്‍സ് നേടിയത്. 86 ആം മത്സരത്തിലാണ്‌രോഹിത്തിന് ഈ നേട്ടം ലഭിച്ചത്. ടി 20 യില്‍ 4 സെഞ്ചുറികള്‍നേടിയ രോഹിത് 3 സെഞ്ചുറികള്‍ നേടിയ ന്യൂസിലന്‍ഡിന്റെകോളിന്‍ മണ്‍റോയെയാണ്പിന്തള്ളിയത് .ടി 20 യില്‍ ന്യൂസിലന്‍ഡിന്റെമാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയ2271റണ്‍സ് മറികടക്കാന്‍ രോഹിതിന് ഇനി 68 റണ്‍സ് കൂടി മതി.ടി 20 യില്‍ 1000 റണ്‍സ് തികച്ചരോഹിത്. കോഹ്‌ലി, സുരേഷ്‌റെയ്‌ന, യുവരാജ് സിങ്, ധോണിഎന്നിവരാണ് മറ്റു ഇന്ത്യന്‍ കളിക്കാര്‍. 2019 ലെ ലോക കപ്പ് ടീംസെക്ഷന്‍ നടത്തുമ്പോള്‍ ധോണി, കോഹ്‌ലി, രോഹിത് ശര്‍മ്മത്രയം ഉണ്ടാകണമെന്ന് ക്രിക്കറ്റ്ആരാധകരും സെലക്ഷന്‍ കമ്മിറ്റി
യും ആഗ്രഹിക്കുന്നുണ്ടാകും.ഇംഗ്‌ളണ്ടിലെ പിച്ചുകളില്‍കളിച്ച പരിചയ സമ്പത്ത് ഈമൂന്ന് പേര്‍ക്കുമുണ്ട്. ഇക്കഴിഞ്ഞഇംഗ്‌ളണ്ട്പരമ്പരയില്‍ ഇന്ത്യദയനീയമായി പരാജയപ്പെട്ടത്ഒരു പാഠമാകേണ്ടതുണ്ട്്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…