കോഴിക്കോട് : സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. ചാത്തമംഗലം എന്‍ഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ കുട്ടിത്താരങ്ങള്‍ മാറ്റുരയ്ക്കും. 4000 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി.സതീശന് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ പി.ടി.ഉഷ ദീപശിഖ തെളിയിക്കും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചായിരിക്കും മേള നടക്കുക.
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയേറ്റം ; 4000 കുട്ടികള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും