തലവനായി വന്ന് തരംഗം തീര്‍ക്കുകയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ ടീസര്‍.ചിത്രത്തിന്റെ മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം വ്യക്തമാക്കുന്നതാണ് ടീസര്‍.മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസര്‍ മൂന്നു ദിവസം കൊണ്ട് ഒരു മില്യണിലധികം കാഴ്ച്ചക്കാരെ നേടി.ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ക്രിസ്റ്റഫര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്.മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു.രചന ഉദയകൃഷ്ണ. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മാണം. പി.ആര്‍.ഒ പി.ശിവപ്രസാദ്.








