Home Breaking News ഇന്ത്യന്‍ ക്ലബ് മെയ് ക്വീന്‍ കിരീടം മാളവിക സുരേഷ് കുമാറിന്

ഇന്ത്യന്‍ ക്ലബ് മെയ് ക്വീന്‍ കിരീടം മാളവിക സുരേഷ് കുമാറിന്

2
0

പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി നടന്ന ആവേശകരമായ മത്സരത്തില്‍ ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് മെയ് ക്വീനായി മാളവിക സുരേഷ് കുമാറിനെ തെരഞ്ഞെടുത്തു. ബഹ്റൈന്‍ പ്രവാസിയും ബിസിനസ്സുകാരനുമായ തൃശ്ശൂര്‍ ചേലക്കര സ്വദേശി സുരേഷ് കുമാറിന്റെയും സ്മിത സുരേഷ് കുമാറിന്റെയും മകളായ മെയ് ക്വീന്‍ കിരീടം ചൂടിയ മാളവിക സുരേഷ് കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥിനിയാണ്. സഹോദരി വേദിക സുരേഷ് കുമാര്‍ ഇന്ത്യന്‍സ്‌കൂളില്‍ ഏഴാ0 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.മെയ് ക്വീന്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് അലീന നതാലി മെന്‍ഡോങ്കലിനേയും സെക്കന്‍ഡ് റണ്ണറപ്പായായി മേഘ ശിവകുമാറിനെയുമാണ് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് പുറമെ നയന മനോഹരന്‍, ആസ്ട്രല്‍ കുടിഞ്ഞ എന്നിവര്‍ ഫൈനല്‍ വരെ എത്തി. മികച്ച പുഞ്ചിരി പുരസ്‌കാരത്തിന് നയന മനോഹരനും, ബെസ്റ്റ് വാക്ക് ടു ആയി മാളവിക സുരേഷ് കുമാറും ബെസ്റ്റ് ഹെയര്‍ഡോ ആയി അലീന നതാലിയും തെരഞ്ഞെടുക്കപ്പെട്ടു.പ്രേക്ഷകരുടെ വോട്ട് ആസ്ട്രല്‍ കുടിന്‍ഹയ്ക്ക് ലഭിച്ചു. വിജയികള്‍ക്ക് ഇന്ത്യന്‍ ക്ലബ് ബിയോണ്‍ മണി മെയ് ക്വീന്‍ കിരീടവും ക്യാഷ് പ്രൈസും ലഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായ പരിപാടിയില്‍ ഇന്ത്യന്‍ ക്ലബ് കുടുംബാഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here