Home Breaking News കരയിലെ ഏറ്റവും വിഷവീര്യമുള്ള പാമ്പ്; വാസം വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയില്‍: കടി കിട്ടിയാല്‍ അരമണിക്കൂറിനുള്ളില്‍ മരണം

കരയിലെ ഏറ്റവും വിഷവീര്യമുള്ള പാമ്പ്; വാസം വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയില്‍: കടി കിട്ടിയാല്‍ അരമണിക്കൂറിനുള്ളില്‍ മരണം

3
0

വിഷമുള്ളതും ഇല്ലാത്തുമായ നിരവധി പാമ്പുകള്‍ ലോകത്തുണ്ട്. ചിലത് അപകടകാരികളാണെങ്കില്‍ മറ്റ് ചിലത് നിരുപദ്രവകാരികളായിരിക്കും.ഇത്തരത്തില്‍ വിഷവീര്യമുള്ള വിഭാഗത്തില്‍പ്പെടുന്നവയാണ് ഇന്‍ലന്‍ഡ് തായ്പന്‍ എന്ന പാമ്പ്. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വിജനമായ പ്രദേശമായ കൂബര്‍ പെഡിയിലാണ് ഈ വിഭാഗത്തിലെ പാമ്പ് കാണപ്പെടുന്നത്.വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിലാണ് ഇന്‍ലന്‍ഡ് തായ്പനുകള്‍ വസിക്കുന്നത്. വിഷത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്‍ലന്‍ഡ് തായ്പനുകള്‍ പൊതുവെ ആരെയും ആക്രമിക്കാറില്ല. ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് കൂബര്‍ പെഡിയില. ഈ സമതലം അറിയപ്പെടുന്നത് മൂണ്‍ പ്ലെയിന്‍ അഥവാ ചാന്ദ്ര സമതലം എന്നാണ്. ഈ പ്രദേശത്തിനു കാഴ്ചയില്‍ ഒരു അന്യഗ്രത്തിന്റെ ഛായയുള്ളതിനാലാണ് ഈ പേരു നല്‍കിയിരിക്കുന്നത്.മനുഷ്യവാസമില്ലാത്ത പ്രദേശത്താണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ആവാസ മേഖലയില്‍ വച്ച് മനുഷ്യര്‍ക്കിതുവരെയും കടിയേറ്റിട്ടുമില്ല. കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും ഇവയുടെ എണ്ണം ഇപ്പോഴും ആരോഗ്യകരമായ നിലയിലാണെന്നാണ് ജന്തുശാസ്ത്രഞ്ജര്‍ പറയുന്നത്. അതിനാല്‍ തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇന്‍ലന്‍ഡ് തായ്പനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ ആവാസമേഖല മനുഷ്യന് ഉപയോഗ ശൂന്യമായതിനാല്‍ മനുഷ്യരില്‍ നിന്നുള്ള ഭീഷണിയും ഇവ നേരിട്ടിട്ടില്ല.ഓസ്‌ട്രേലിയയിലെ ഗോത്രവര്‍ഗക്കാര്‍ ഇതിനെ ഡാന്‍ഡാറബില്ല എന്നാണ് വിളിക്കുന്നത്. ഈ പാമ്ബിനെ കുറിച്ച് ആദ്യമായി പഠനം നടത്തിയത് 1879 ല്‍ ഫ്രെഡറിക്ക് മക്കൊയ് ആയിരുന്നു. 1882 ല്‍ വില്യം ജോണ്‍ മക്ലെയും ഈ പാമ്ബിനെ പറ്റി പരാമര്‍ശിച്ചിരുന്നു. പിന്നീട് ഇവയെ ശാസ്ത്രലോകം കാണുന്നത് 1972ല്‍ മാത്രമായിരുന്നു.വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാന്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഇവയുടെ വിഷം കടല്‍പാമ്ബുകളെക്കാള്‍ മാരകമാണ് എന്ന് കണ്ടെത്തിയത്. മനുഷ്യന്റെ ഹൃദയഭിത്തികളില്‍ ഏറ്റവും മാരകമായ ആഘാതം ഏല്‍പ്പിക്കുവാന്‍ ഇവയുടെ വിഷത്തിനു കഴിയും. മറ്റു പാമ്ബുകളെ അപേക്ഷിച്ച് ഇവ സസ്തനികളെയാണ് വേട്ടയാടുന്നത്. ഉഷ്ണരക്തം ഉള്ള ജീവികളെ വേഗത്തില്‍ കൊല്ലാന്‍ ഇവയുടെ വിഷത്തിനു കഴിയുന്നു. ഇവയുടെ ഒരു കടിയില്‍ ഉടനെ ചികിത്സ കിട്ടിയില്ലെങ്കില്‍ 30-45 മിനുട്ടുകള്‍ക്ക് ഉള്ളില്‍തന്നെ രോഗി മരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here