Home Breaking News നാല് കൈകാലുകളും രണ്ട് ഹൃദയവുമായി ഒരു കുഞ്ഞ്; അമ്പരന്ന് ഡോക്ടര്‍, സംഭവം ഇന്ത്യയില്‍

നാല് കൈകാലുകളും രണ്ട് ഹൃദയവുമായി ഒരു കുഞ്ഞ്; അമ്പരന്ന് ഡോക്ടര്‍, സംഭവം ഇന്ത്യയില്‍

3
0

പട്‌ന: നാല് കൈകളും നാല് കാലുകളും രണ്ട് ഹൃദയവുമായി ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ബിഹാറിലെ സരണ്‍ ജില്ലയിലെ ഛപ്രയിലാണ് വിചിത്ര രൂപമുള്ള കുഞ്ഞിന് യുവതി ജന്മം നല്‍കിയത്.
കുഞ്ഞിന്റെ തലയുടെ ആകൃതിയിലും വ്യത്യാസമുണ്ടായിരുന്നു. ഒരു തലയും രണ്ട് ഹൃദയവും രണ്ട് ജോഡി കാലുകളും നാല് കൈകളും നാല് ചെവിയും രണ്ട് സുഷുമ്‌നാ നാഡികളും കുട്ടിയ്ക്ക് ഉണ്ടായിരുന്നതായി ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ അനില്‍ കുമാര്‍ പറഞ്ഞു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് 20 മിനിട്ടിനുള്ളില്‍ തന്നെ മരിച്ചു.ഛപ്രയിലെ ശ്യാംചക്കിലുള്ള സഞ്ജീവനി നഴ്‌സിംഗ് ഹോമിലാണ് പ്രസൂത പ്രിയ ദേവി എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കണ്ട ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഒരുപോലെ അമ്പരന്നു. വിചിത്ര കുഞ്ഞിന്റെ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ അവിടങ്ങളില്‍ പ്രചരിച്ചു.പിന്നാലെ കുഞ്ഞിനെ കാണാനായി വന്‍ജനക്കൂട്ടമാണ് നഴ്‌സിംഗ് ഹോമിന് മുന്നില്‍ തടിച്ച് കൂടിയത്. ചിലര്‍ ഇത് ദൈവത്തിന്റെ കുഞ്ഞാണെന്ന് പറഞ്ഞു. അധികം വൈകാതെ കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ ആരോഗ്യവതിയായിരിക്കുന്നുവെന്നും വേറെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here