മലപ്പുറം: മലപ്പുറത്ത് താനൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.മരിച്ച യുവാവിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെയാണ് പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്.ഈ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. പരപ്പനങ്ങാടി സ്വദേശിയായ താമിര്‍ ജിഫ്രിയാണ് മരണപ്പെട്ടത്. ഇയാളുടെ പുറത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തില്‍ ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരികരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടത്.സംഭവം കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. താമിര്‍ ജിഫ്രി പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












