മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 35 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കാണ് സംസ്‌കാരം. ചുരാചന്ദ്പൂര്‍ബിഷ്ണുപൂര്‍ അതിര്‍ത്തിക്കടുത്തുള്ള എസ് ബോള്‍ജാങിലാണ് സംസ്‌കാരം നടക്കുക. വിവിധ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സംസ്‌കാരം.സംസ്‌കാരത്തിന് എതിരെ മെയ്തെയ് വിഭാഗം രംഗത്ത് വന്നു. കുക്കി ഗ്രൂപ്പുകള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആണ് ആരോപണം.കൂട്ട ശവസംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ബിഷ്ണുപൂര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് പുറത്ത് മെയ്തെയ് സ്ത്രീ സംഘടനകള്‍ പ്രതിഷേധിച്ചു. മണിപ്പൂരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












