Muslim Women's Opinion Is Vital In Debate Over Wearing Burkha

മുംബൈയിലെ ചെമ്ബൂര്‍ കോളേജില്‍ ബുര്‍ഖ ധരിച്ചെത്തിയെ വിദ്യാര്‍ഥികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നു.ജൂനിയര്‍ കോളേജില്‍ നിര്‍ബന്ധിത യൂണിഫോം നയം നിലവില്‍ വന്ന ചൊവ്വാഴ്ച മുതലാണ് ബുര്‍ഖയടക്കമുള്ള വസ്ത്രങ്ങള്‍ വിലക്കിയത്.അതേസമയം, സീനിയര്‍ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറികളിലും കോളേജിലും ബുര്‍ഖയോ ഹിജാബോ ധരിക്കുന്നതില്‍ നിന്ന് വിലക്കില്ല. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ എന്‍ ജി ആചാര്യ, ഡി ജി മറാത്തേ കോളേജുകളില്‍ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി യൂണിഫോം നിര്‍ബന്ധമാക്കി.ഒരു മാസത്തിലേറെ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗ് നല്‍കുകയും ഓഗസ്റ്റ് 1 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ബുര്‍ഖ ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടികള്‍ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ചില വിദ്യാര്‍ത്ഥികളും അവരോടൊപ്പം ചേര്‍ന്നു. പൊലീസും സമുദായ നേതാക്കളും ഇടപെട്ടതിനെ തുടര്‍ന്ന് കോളേജ് യൂണിഫോം അനുവദിക്കാന്‍ ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. യൂണിഫോം നയം കര്‍ശനമാണെന്നും ബുര്‍ഖ, ഹിജാബ്, ദുപ്പട്ട, തൊപ്പികള്‍, ടൈ, സ്റ്റിക്കറുകള്‍ എന്നിവ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വിദ്യാഗൗരി ലെലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കര്‍ണാടക കോളേജുകളില്‍ സമാന പ്രതിഷേധം നടന്നിരുന്നു. സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…