ന്യൂഡല്‍ഹി: ലോക അമ്പെയ്ത്ത് മത്സരത്തില്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും.ട്വിറ്ററിലൂടെയാണ് ഇരുവരും താരങ്ങളെ അഭിനന്ദിച്ചത്.ഇന്ത്യക്കിത് അഭിമാന നിമിഷമാണ്. ബെര്‍ലിനില്‍ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വനിതകള്‍ സ്വര്‍ണം നേടി. ഞങ്ങളുടെ ചാമ്പ്യന്മാര്‍ക്ക് അഭിനന്ദനങ്ങള്‍! താരങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഇതിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…