
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചതിന് ഐഎസ്ആര്‍ഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോംഗ്.ചാന്ദ്രദൗത്യം പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളെയും അദ്ദേഹം പ്രശംസിച്ചു.’ചന്ദ്രയാന്‍-3 ന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായതിന് അഭിനന്ദനങ്ങള്‍. എന്തൊരു മികച്ച ചിത്രം!- എന്ന് സൈമണ്‍ വോംഗ് ട്വീറ്റ് ചെയ്തു. ചന്ദ്രയാന്‍-3 പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടുള്ള യാത്രക്കിടെ പേടകം പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ട്രാന്‍സ് ലൂണാര്‍ പഥത്തിലായിരുന്ന പേടകം ചന്ദ്രനെ വലംവെക്കുന്ന ഒന്നാമത്തെ ഭ്രമണപഥത്തിലേക്കാണ് എത്തിയത്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…










