സെപ്തംബര്‍ 28 ന് പ്രേക്ഷകരിലേക്ക് എത്തുന്ന തമിഴ് ക്രൈം ത്രില്ലര്‍ ഇരൈവന്റെ ട്രെയിലര്‍ പുറത്ത്. എന്‍ട്‌റെന്നും പുന്നഗൈ , മനിതന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഐ.അഹമ്മദാണ് ഈ ചിത്രം ഒരുക്കുന്നത്. ജയം രവി അവതരിപ്പിക്കുന്ന അര്‍ജുന്‍ എന്ന പോലീസുകാരനായും ബ്രഹ്മ എന്ന സീരിയല്‍ കില്ലര്‍ ആയി ബോളിവുഡ് താരം രാഹുല്‍ ബോസും സിനിമയില്‍ എത്തുന്നു.ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറായ ബ്രഹ്മ പോസീസ് തടവില്‍ നിന്നും രക്ഷപ്പെടുന്നതും. അയാള്‍ കൊലപാതകങ്ങള്‍ നടത്തുന്നതും അത് തടയാന്‍ അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. കടുത്ത വയലന്‍സ് രംഗങ്ങളാണ് ചിത്രത്തില്‍ എന്നാണ് സൂചന. സിനിമയില്‍ നയന്‍താരയാണ് നായിക.ആശിഷ് വിദ്യാര്‍ത്ഥി, നരേന്‍ തുടങ്ങിയ വമ്പന്‍ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ജയറാം ജിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…