
വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് ഒരു ആശ്വാസവാര്‍ത്ത. മധ്യപ്രദേശ് വൈദ്യുതി ബോര്‍ഡ് 200 മെഗാവാട്ട് വൈദ്യുതി നല്കി.അടുത്ത വര്‍ഷം തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നല്‍കിയത്. കഴിഞ്ഞ ദിവസം മുതല്‍ വൈദ്യുതി ലഭിച്ചു തുടങ്ങി. വൈദ്യുതി ഒരു മാസത്തേക്കായിരിക്കും ലഭിക്കുക. ടെന്‍ഡര്‍ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമാക്കിയത്. അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമാണുള്ളത്. ആവശ്യത്തിനുള്ള വെള്ളം ഡാമുകളില്‍ ഇല്ലാത്തതിനാല്‍ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീര്‍ഘകാല കരാറുകളിലൂടെ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ അനുമതി ഉണ്ടെങ്കിലും കമ്ബനികള്‍ വൈദ്യുതി നല്‍കുന്നില്ല.പുതിയ കരാറുകള്‍ വഴി വൈദ്യുതി ഉറപ്പാക്കാന്‍ ഇതോടെയാണ് കെഎസ്ഇ ബി നീക്കം ആരംഭിച്ചത്.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…






