നോയിഡ : ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് 8 പേര്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ അമ്രപാലി ഗ്രൂപ്പിന്റെ ഡ്രീം വാലി പ്രോജക്ട് സൈറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്.4തൊഴിലാളികള്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് നാല് പേര്‍ കൂടി മരണപ്പെട്ടത്.9പേരാണ് സംഭവം നടക്കുമ്പോള്‍ ലിഫ്റ്റിലുണ്ടായിരുന്നത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്നാണ് ലിഫ്റ്റ് താഴെ വീണത്. കുറ്റകരമായ നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലിഫ്റ്റ് തകരാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗ്രേറ്റര്‍ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വര്‍മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…