2020 ആഗസ്റ്റ് 15ന് ശ്രീ സൂര്യ കൃഷ്ണമൂർത്തി  ഭദ്രദീപം കൊളുത്തി   അന്നത്തെ മലയാളം മിഷൻ ഡയറക്ടർ ആയിരുന്ന ശ്രീ സുജ സൂസൻ ജോർജിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ച മലയാളം മിഷൻ ഭോപ്പാൽ മേഖല  വളരെ വിശാലമായ പ്രവർത്തനത്തിലൂടെ മധ്യപ്രദേശ് ചാപ്റ്ററായി മാറിക്കഴിഞ്ഞിരിക്കുകയാണ് ശ്രീ ഓഡി ജോസഫ് ചെയർമാനായും  ശ്രീS ഗോപകുമാർ പ്രസിഡന്റ്  ശ്രീ പിടി ദിനേശൻ  സെക്രട്ടറി  ശ്രീ കെ ആർ മനോജ് കൺവീനർ ശ്രീ ആര്യ നന്ദകുമാർ ജോയിൻ സെക്രട്ടറി   ശ്രീ കെ പി ദാസ് വൈസ് പ്രസിഡന്റ് കൂടാതെ  ശ്രീ ബാബു തോമസ്  ശ്രീ ഡോക്ടർ മണികണ്ഠൻ ശ്രീ തുളസീധരൻ  ശ്രീ ആർ എസ് പിള്ള  എന്നിവർ ഉപദേശക സമിതി അംഗങ്ങളായും  15 ൽ പരം ജനറൽ കൗൺസിൽ അംഗങ്ങളും 10  കോർഡിനേറ്റർമാരും  നാല്പതോളം അധ്യാപകരും 390ല്‍ പരം കുട്ടികളും  അടങ്ങുന്ന  ഒരു മഹാ വൃക്ഷമായി  മലയാളം മിഷൻ മധ്യപ്രദേശിൽ മാറിക്കഴിഞ്ഞിരിക്കുകയാണ് മലയാളഭാഷയുടെ പ്രചരണത്തിനും  കേരള സാംസ്കാരിക തനിമ നിലനിർത്തുന്നതിനും  വിവിധ കലാസാഹിത്യ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി പഠനയാത്ര ഓണം ക്രിസ്തുമസ് സ്വാതന്ത്ര്യ ദിനം കേരളപ്പിറവി ആഘോഷം ഭാഷാ പ്രതിജ്ഞ  തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മലയാളത്തിന്റെ മധുരം  മധ്യപ്രദേശിൽ എല്ലായിടത്തും എത്തിക്കുവാനുള്ള  ശ്രമത്തിൽ  മലയാള ഭാഷാ പ്രേമികളുടെയും  കുട്ടികളുടെയും രക്ഷകർത്താക്കളുടെയും നിസ്വാർത്ഥമായ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെയും മലയാളം മിഷൻ  കേരള സർക്കാർ പ്രതിനിധികളുടെയും  അതിന് ഇവിടെ നേതൃത്വം നൽകുന്ന ഉമയുടെ പ്രസിഡന്റ് ശ്രീ ഓടി ജോസഫ്  സെക്രട്ടറി ശ്രീ കെ പി ദാസ് തുടങ്ങി എല്ലാ കമ്മിറ്റി അംഗങ്ങളുടെയും നല്ലൊരു രീതിയിൽ ഇതിന്റെ പ്രചരണങ്ങൾ നടത്തുന്ന s2r ക്രിയേഷൻ തുടങ്ങി എല്ലാവരും തരുന്ന അകമഴിഞ്ഞ പിന്തുണ വാക്കുകൾക്ക് അതീതമാണ്  അടുത്തമാസം അവസാനം നടക്കുന്ന  നടക്കുന്ന പഠനോത്സവം കേരളപ്പിറവി ആഘോഷവും മലയാളം കുട്ടി ക്ലബ്ബുകളുടെ ഉദ്ഘാടനവും  മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ   ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതി ചേർക്കുകയാണ്  ഇതുവരെ ഇതിന് നൽകിയ എല്ലാ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തുടർന്നുള്ള പ്രവർത്തനത്തിലും എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന്  അഭ്യർത്ഥിച്ചുകൊണ്ട് എല്ലാ മലയാളഭാഷാ പ്രേമികൾക്കും  ഗാന്ധിജയന്തി ദിന ആശംസകൾ നേരുന്നു….. എന്ന് സ്നേഹത്തോടെ  കെ ആർ മനോജ്  മധ്യപ്രദേശ് ചാപ്റ്റർ കൺവീനർ

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…