ലോകമെമ്പാടുമുള്ള മലയാളികള്‍ അത്യാവേശത്തോടെ ആഘോഷിക്കുന്ന കേരളത്തിന്റെ തനതായ ഒരു ഉത്സവമാണല്ലോ ഓണം. മധ്യപ്രദേശിലെ പ്രമുഖ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി അസോസിയേഷനും ഈ അസോസിയേഷനു കീഴില്‍ മലയാള ഭാഷയെ പരിപോഷിപ്പിക്കുവേന്‍ വേണ്ടി മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷനും സംയുക്തമായി രണ്ടു ദിവസത്തെ ഓണാഘോഷ പരിപാടികള്‍ ഭോപ്പാലില്‍ നടത്തപ്പെടുകയുണ്ടായി.

അത്തപ്പൂക്കള മത്സരം, വടംവലി സഹിതം വിവിധ ഇനം കായിക മത്സരങ്ങള്‍, മഹാബലി വരവേല്‍പ് എന്നീ ഇനങ്ങളോടെ 27.08. 2023 ല്‍ ഭോപ്പാലിലെ കരോന്തിലുള്ള St. George സ്‌കൂളില്‍ ഓണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അത്യാവേശത്തോടെ വിവിധ ഇനം കായിക മത്സരങ്ങളില്‍ പങ്കുചേര്‍ന്നു. ഉച്ചയ്ക്കു ശേഷം നടന്ന കള്‍ചറല്‍ പ്രോഗ്രാമില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറി. മനം കവരുന്ന കലാപരിപാടികളേ തുടര്‍ന്ന് കലാ പരിപാടികള്‍ അവതരിപ്പിച്ച 30 ഓളം കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ഒരു ദിവസം നീണ്ടു നിന്ന ആദ്യ ദിവസത്തെ ഓണാഘോഷത്തിനു പരിസമാപ്തി കുറിച്ചു.

O2.09.2023 ല്‍ ഭോപ്പാലിലെ Campion School Auditorium ത്തില്‍ വച്ച് നടന്ന ഓണാഘോഷങ്ങളുടെ പരിസമാപ്തി ദിനം ഭോപ്പാലിലെ മലയാളികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പ്രദാനം ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്‍ – നാടന്‍ പാട്ടിലും സിനിമാ ഗാന രംഗത്തും തിളങ്ങുന്ന – രഞ്ജി ചാലക്കുടിയും ഒപ്പം Nikesh Millenium, Shyamlal, Shreya Bhanu, Monisha തുടങ്ങിയ പ്രമുഖ കലാകാര്‍ അവതരിപ്പിച്ച ഗാന സന്ധ്യ കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി.

കോമഡി കലാകാരന്മാരായ Lucky Star ലേ Polson, Bhasi, Bill Bin തുടങ്ങിയവര്‍ കാഴ്ചവച്ച കോമഡി ഷോ കാണികളെ ആഹ്ലാദ പുളകിതരാക്കി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലി ഏന്തിയ മലയാളി മങ്കമാര്‍ മഹാബലി തമ്പുരാനെ എതിരേറ്റതോടെ തുടക്കം കുറിച്ച ഓണാഘോഷം 3 – 4 മണിക്കൂര്‍ നീണ്ടു നിന്ന ഒരു അത്യുല്ലാസ മഹോത്സവത്താന്റെ വേദിയാവുകയായിരുന്നു. അങ്ങനെ ഭോപ്പാലിലെ മലയാളികള്‍ക്ക് അവിസ്മരണീയമായി തീര്‍ന്ന ഈ രണ്ടു ദിവസത്തെ ഓണാഘോഷത്തിന് Musical Comedy Orchestra യോടുകൂടി പരിസമാപ്തി കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…