ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ നിറം കെടുത്താന്‍ ബി.ജെ.പിസി.പി.എം ശ്രമെന്ന്യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണത്തിന് പിന്നില്‍ ബോധപൂര്‍വ നീക്കമാണെന്നും പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് ആരോപണത്തിന് പിന്നിലെന്നും രാഹുല്‍ വ്യക്തമാക്കി.സര്‍ക്കാരുകള്‍ക്കെതിരെ നടത്തുന്ന സമരങ്ങളെ തടയാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ കമ്മിറ്റി വരുന്നുവെന്ന് മനസിലാക്കി ആദ്യം വാര്‍ത്താസമ്മേളനം വിളിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമാണ്.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ നിറം കെടുത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. സ്വഭാവികമായും അവര്‍ക്ക് ആശങ്കയുണ്ടാകും. തള്ളിപ്പോയ മെമ്ബര്‍ഷിപ്പുകള്‍ എല്ലാം വ്യാജമാണെന്ന പ്രചാരണം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ശരിവെക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് ഏത് അന്വേഷണ ഏജന്‍സികള്‍ക്കും അന്വേഷണം നടത്താം. അത്രയും സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








