തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 26ന് നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്പന ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ചു പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷന്‍, പേടിഎം ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. നേരിട്ടുള്ള ടിക്കറ്റ് വില്പന ഇല്ല. 750, 2000, 5000, 10000 ~ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ഥികള്‍ക്ക് 375 രൂപയ്ക്കു ടിക്കറ്റ് ലഭ്യമാണ്.26ന് രാത്രി 7നാണ് മത്സരം ആരംഭിക്കുക.വൈകിട്ട് 4 മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം. ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നടി കീര്‍ത്തി സുരേഷ് നിര്‍വഹിച്ചു. എം എല്‍ എ കടകംപള്ളി സുരേന്ദ്രന്, കെസിഎ പ്രസിഡന്റ്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്.കുമാര്‍, ട്രഷറര്‍ കെ. എം.അബ്ദുല്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. കേരള വനിതാര ക്രിക്കറ്റ് ടീം ബ്രാന്‍ഡ് അംബാസഡറായി കീര്‍ത്തി സുരേഷിനെ നിയമിച്ചു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മിന്നു മണിക്ക് കെസിഎ 5 ലക്ഷത്തിന്റെ ചെക്ക് കൈമാറി.
ഒന്നാം സ്ഥാനത്ത് തിരിക്കെയെത്താന്‍ കണ്ണൂര്‍ വാരിയേഴ്സ്
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഫോഴ്സ കൊച…














