ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടര്‍ന്നാല്‍ ഒരു കോടി രൂപ പിഴയിടുമെന്ന് പതഞ്ജലി ആയുര്‍വേദിക്കിന് മുന്നറിയിപ്പുമായി സുപ്രീംകോടതി.അലോപ്പതി മരുന്നുകളെ ലക്ഷ്യമിട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച രൂക്ഷ വിമര്‍ശനം നടത്തിയത്. ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാതെ കമ്ബനിയെ വിലക്കുകയും ചെയ്തു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഇടപെടല്‍. പതഞ്ജലിയുടെ പരസ്യങ്ങള്‍ അലോപ്പതിയെ പലപ്പോഴും അവഹേളിക്കുന്നതും ചില രോഗങ്ങള്‍ ഭേദമാക്കുന്നതിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ ആകസ്മികമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും പതഞ്ജലിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പതഞ്ജലിയുടെ അവകാശവാദങ്ങള്‍ പരിശോധിച്ച് ഉറപ്പിച്ചിട്ടുള്ള കാര്യമല്ലെന്നും 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് അദര്‍ മാജിക് റെമഡീസ് ആക്ട്, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം എന്നിവയുടെ നേരിട്ടുള്ള ലംഘനമാണെന്നും ഐഎംഎ വാദിക്കുന്നു. ജസ്റ്റിസുമാരായ അഹ്‌സനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പതഞ്ജലിക്ക് കര്‍ഷനശമായ മുന്നറിയിപ്പ് നല്‍കിയത്.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടര്‍ന്നാല്‍ ഒരു കോടി രൂപ പിഴ ഈടാക്കുമെന്നും ഓരോ ഉല്‍പ്പന്നത്തിനും ഈ പിഴ ബാധകമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനക്ഷമമായ ശുപാര്‍ശകള്‍ പുറത്തുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ഫെബ്രുവരി 5 ന് ഇക്കാര്യം വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…