Home Kerala സെല്‍വിന്റെ ഹൃദയത്തിന്റേത് അതിവേഗ യാത്ര; ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി

സെല്‍വിന്റെ ഹൃദയത്തിന്റേത് അതിവേഗ യാത്ര; ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി

2
0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം അതിവേഗം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി.കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇതിന് വേണ്ടിയാണ് ഹൃദയം ഹെലികോപ്റ്റര്‍ മാര്‍ഗം ഹൃദയം എത്തിച്ചത്. വൃക്കയും പാന്‍ക്രിയാസും ഇതോടൊപ്പമുണ്ട്.50 മിനിറ്റെടുത്താണ് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. അവയവങ്ങള്‍ അതിവേഗം ആശുപത്രികളിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ആദ്യം ലിസി ആശുപത്രിയിലാണ് അവയവം എത്തിച്ചത്. ഇവിടെയാണ് ഹരിനാരായണന്റെ ശസ്ത്രക്രിയ നടക്കുന്നത്. ഹരിനാരായണന്റെ ശസ്ത്രക്രിയ ആറ് മണിക്കൂര്‍ നീളുമെന്നാണ് കരുതുന്നതെന്ന് ആശുപത്രി പിആര്‍ഒ പറഞ്ഞു. ആദ്യം റോഡ് മാര്‍ഗം ഹൃദയമെത്തിക്കാനായിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ വഴിയാക്കുകയായിരുന്നു. തിരുവനന്തപുരം ആശുപത്രിയില്‍ നിന്നും നാലു മിനിറ്റകൊണ്ട് ഹൃദയം തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തി. കൊച്ചിയിലെ റോഡ് യാത്രയ്ക്ക് വേണ്ടി വന്നത് രണ്ടര മിനിറ്റ് മാത്രമാണ്.പാന്‍ക്രിയാസും വൃക്കയും ആസ്റ്റര്‍ മെഡിസിറ്റിലെ രണ്ടു രോഗികള്‍ക്കു ദാനംചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നാണ് അവയവങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്. നഴ്സ് കൂടിയായ സെല്‍വിനെ തലവേദന രൂക്ഷമായാണു ദിവസങ്ങള്‍ക്കുമുന്‍പ് കിംസില്‍ പ്രവേശിപ്പിച്ചത്. ഇതിനുശേഷം തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് സെല്‍വന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യ തീരുമാനിക്കുകയായിരുന്നു. മൂന്ന് അവയവങ്ങള്‍ കൊച്ചിയിലെ ആശുപത്രികളിലും ഒരു അവയവം കിംസിലും കണ്ണുകള്‍ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലുമുള്ള രോഗികള്‍ക്കാണ് ദാനം ചെയ്യുന്നത്.ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിയത്. ഹരിനാരായണന്റെ സഹോദരന്‍ സൂര്യനാരായണനും മുമ്ബ് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്.കായംകുളം സ്വദേശി ഹരിനാരായണന് ഡയലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖം ബാധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്ബ് ഇതേ അസുഖം ബാധിച്ച് ഹരിനാരായണന്റെ സഹോദരന്‍ സൂര്യനാരായണനും ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റി വച്ചിരുന്നു. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കേരളത്തിന് പുറത്തായിരുന്നു ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് ഹൃദയം മാറ്റിവെയ്ക്കണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. സൂര്യ നാരായണനും തമിഴ്നാട് കന്യാകുമാരി സ്വദേശി അരവിന്ദിനില്‍ നിന്നാണ് ഹൃദയം നല്‍കിയത്.അരവിന്ദിന് രണ്ടു കൊല്ലം മുമ്ബ് നാഗര്‍കോവിലില്‍ വച്ചാണ് അപകടം സംഭവിച്ചത്.വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ അരവിന്ദ് അവയവദാനം ഉള്‍പ്പടെയുള്ള പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു. അതാണ് ഇരട്ട സഹോദരന്‍ അടക്കമുള്ള ഉറ്റവരെ അവയവദാനത്തിന് പ്രേരിപ്പിച്ചത്. അങ്ങനെ സൂര്യനാരായണന് ഹൃദയ തുടിപ്പ് കിട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here