Home Kerala ഇന്ന് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ; ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി...

ഇന്ന് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ; ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍

2
0

വയനാട് : രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്.നിലമ്ബൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്. അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എം എല്‍ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.മറുപടിയുമായി പി വി അന്‍വര്‍ രംഗത്തവന്നിട്ടുണ്ട്. താന്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് ഈ റോഡുകള്‍ക്ക് അനുമതി ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകള്‍ നിര്‍മിക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here